ആലപ്പാട്: പുറത്തൂർ സ്വദേശിയായ വീട്ടമ്മ പാടത്ത് കുഴഞ്ഞുവീണു മരിച്ചു. മേൽവീട്ടിൽ അശോകന്റെ ഭാര്യ ലളിത (50)യാണ് മരിച്ചത്. വൈകീട്ട് അഞ്ചോടെ അശോകനും ലളിതയും പുറത്തൂർ പടവിലെ സ്വന്തം നിലത്തിൽ പുല്ല് വാരുന്നതിനിടെയാണ് സംഭവം.
കുഴഞ്ഞുവീണ ലളിതയെ അശോകനും സമീപത്തുണ്ടായിരുന്ന കർഷകരും ചേർന്ന് ആലപ്പാട് കുടുംബാരോഗ്യ കേന്ദത്തിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പോസ്റ്റുമോർട്ടത്തിന് ശേഷം സംസ്കാരം നടത്തി. മകൾ: അജീഷ. മരുമകൻ: വിഷ്ണു.