ഉ​ദ്യോ​ഗ​സ്ഥ​ര്‍ ജ​ന​ഹി​തം നി​റ​വേ​റ്റാ​ന്‍ യ​ത്‌​നി​ക്ക​ണം: മ​ന്ത്രി ​ബി​ന്ദു
Saturday, July 27, 2024 1:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ളി​ലെ സൗ​ക​ര്യ​ങ്ങ​ള്‍ ഉ​യ​രു​ന്ന​ത് ജ​നോ​പ​കാ​ര​പ്ര​ദ​മാ​യി വി​നി​യോ​ഗി​ക്കാ​ന്‍ ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് ആ​ക​ണ​മെ​ന്ന് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ​ മ​ന്ത്രി ഡോ. ​ആ​ര്‍ ബി​ന്ദു പ​റ​ഞ്ഞു. ഇ​രി​ങ്ങാ​ല​ക്കു​ട നി​യോ​ജ​ക മ​ണ്ഡ​ല​ത്തി​ലെ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ള്‍ ആ​ക്കി ഉ​യ​ര്‍​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ലാ​പ്‌​ടോ​പ്പു​ക​ളു​ടേ​യും പ്രി​ന്‍ററു​ക​ളു​ടേ​യും വി​ത​ര​ണം ഉ​ദ്ഘാ​ട​നം ചെ​യ്തു സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

2023 - 24 വ​ര്‍​ഷ​ത്തെ പ്ര​ത്യേ​ക വി​ക​സ​ന​നി​ധി​യി​ല്‍ നി​ന്നും ഇ​രു​പ​തുല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ച് വാ​ങ്ങി​യ ലാ​പ്‌​ടോ​പ്പു​ക​ളും പ്രി​ന്‍റ​റു​ക​ളു​മാ​ണ് വി​ത​ര​ണം ന​ട​ത്തി​യ​ത്. ഇ​രി​ങ്ങാ​ല​ക്കു​ട മ​ണ്ഡ​ല​ത്തി​ല്‍ ഉ​ള്‍​പ്പെ​ട്ട മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ ആ​ന​ന്ദ​പു​രം, മു​രി​യാ​ട്, പു​ല്ലൂ​ര്‍, വേ​ളൂ​ക്ക​ര, ക​ടു​പ്പ​ശേ​രി, കൊ​റ്റ​ന​ല്ലൂ​ര്‍, മാ​ടാ​യി​ക്കോ​ണം, ഇ​രി​ങ്ങാ​ല​ക്കു​ട, കാ​റ​ളം, പൂ​മം​ഗ​ലം, എ​ട​തി​രി​ഞ്ഞി പ​ടി​യൂ​ര്‍, കാ​ട്ടൂ​ര്‍,മ​ന​വ​ല​ശേ​രി, എ​ന്നീ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്കും ചാ​ല​ക്കു​ടി താ​ലൂ​ക്കി​ല്‍ ഉ​ള്‍​പ്പെ​ടു​ന്ന ക​ല്ലേ​റ്റു​ങ്ക​ര, ആ​ളൂ​ര്‍ താ​ഴേ​ക്കാ​ട് വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലേ​ക്കു​മാ​ണ് ലാ​പ്‌​ടോ​പ്പു​ക​ളും പ്രി​ന്‍റ​റു​ക​ളും ന​ല്‍​കി​യ​ത്.


മു​കു​ന്ദ​പു​രം താ​ലൂ​ക്കി​ലെ പൊ​റ​ത്തി​ശേ​രി വി​ല്ലേ​ജ് ഓ​ഫീ​സി​ല്‍ നേ​ര​ത്തെ​ത്ത​ന്നെ എം​എ​ല്‍​എ ഫ​ണ്ടു​പ​യോ​ഗി​ച്ച് ലാ​പ്‌​ടോ​പ്പും പ്രി​ന്‍റ​റും ന​ല്കി സ്മാ​ര്‍​ട്ട് വി​ല്ലേ​ജ് ഓ​ഫീ​സാ​ക്കി ഉ​യ​ര്‍​ത്തി​യി​രു​ന്നു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് ല​ത ച​ന്ദ്ര​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​രി​യാ​ട് ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ജോ​സ് ജെ ​ചി​റ്റി​ല​പ്പി​ള്ളി, ആ​ളൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.ആ​ര്‍. ജോ​ജോ, കാ​ട്ടൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ടി.​വി. ല​ത കാ​റ​ളം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ബി​ന്ദു പ്ര​ദീ​പ്, വേ​ളൂ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.എ​സ്. ധ​നീ​ഷ് പൂ​മം​ഗ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.എ​സ്. ത​മ്പി, തൃശൂ​ര്‍ ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഷീ​ല അ​ജ​യ​ഘോ​ഷ്, (ഭൂ​രേ​ഖ) സി​മേ​ഷ് സാ​ഹു, ഇ​രി​ങ്ങാ​ല​ക്കു​ട റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ എം​.കെ. ഷാ​ജി, മു​കു​ന്ദ​പു​രം താ​ലൂ​ക്ക് ത​ഹ​സി​ല്‍​ദാ​ര്‍ സി. ​നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ സം​സാ​രി​ച്ചു.