ക​ല​യും ക​ഴി​വും മാ​റ്റു​ര​ച്ച് "ടാ​ല​ന്‍റ് ഫോ​ര്‍​ജ് 2കെ24'
Saturday, July 27, 2024 1:49 AM IST
ഇ​രി​ങ്ങാ​ല​ക്കു​ട: താ​ര​ക​ളെ​ല്ലാം താ​ഴെ വീ​ണു​പോ​യോ എ​ന്നു തോ​ന്നി​പ്പി​ക്കും വി​ധം മി​ന്നും പ്ര​ക​ട​ന​ങ്ങ​ള്‍​ക്ക് ഇ​രി​ങ്ങാ​ല​ക്കു​ട സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് വേ​ദി​യാ​യി. ഒ​ന്നാം​വ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ മെ​ഗാ ടാ​ല​ന്‍റ്്‌​ഷോ​യാ​യ ടാ​ല​ന്‍റ്് ഫോ​ര്‍​ജ് കോ​ള​ജ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ വച്ച് അ​ര​ങ്ങേ​റി.

ഒ​ന്നാംവ​ര്‍​ഷ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ ക​ലാ​പ​ര​മാ​യ ക​ഴി​വു​ക​ളെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന​തി​നു​വേ​ണ്ടി വ​ര്‍​ഷ​ങ്ങ​ളാ​യി സെ​ന്റ് ജോ​സ​ഫ്‌​സ് കോ​ള​ജ് ന​ട​ത്തി​പ്പോ​രു​ന്ന പ​രി​പാ​ടി​യാ​ണ് ടാ​ല​ന്‍റ്് സീ​ക്കി​ംഗ്. വ്യ​ത്യ​സ്ത പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ള്‍ ഗ്രൂ​പ്പു​ക​ളാ​യി ചേ​ര്‍​ന്ന് മ​ത്സ​രി​ച്ച​തി​ല്‍ നി​ന്നും ടീം ​രാ​ഗം ഒ​ന്നാം സ്ഥാ​ന​വും ടീം ​താ​ളം ര​ണ്ടാം സ്ഥാ​ന​വും ടീം ​പ​ല്ല​വി മൂ​ന്നാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.


മി​ക​ച്ച ഗ്രൂ​പ്പ് ഐ​റ്റ​മാ​യി ടീം ​രാ​ഗ​ത്തി​ന്‍റെ മൂ​കാ​ഭി​ന​യ​വും മി​ക​ച്ച പെ​ര്‍​ഫോ​മ​റാ​യി ഒ​ന്നാം വ​ര്‍​ഷ ബി.​കോം ഫി​നാ​ന്‍​സ് എ​സി​സി​എ യി​ലെ ന​ക്ഷ​ത്ര​യെ​യും തെ​ര​ഞ്ഞെ​ടു​ത്തു. പ്രി​ന്‍​സി​പ്പ​ല്‍ സി​സ്റ്റ​ര്‍ ഡോ. ​ബ്ലെ​സി വി​ജ​യി​ക​ളെ അ​നു​മോ​ദി​ച്ചു. ഫൈ​നാ​ര്‍​ട്‌​സ് ക​ണ്‍​വീ​ന​ര്‍ സോ​ന ദാ​സ് പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ല്‍​കി.