കടൽക്ഷോഭം : വൈപ്പിൻ എം​എ​ൽ​എയുടെ ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച്
Saturday, July 6, 2024 4:24 AM IST
വൈ​പ്പി​ൻ: വൈ​പ്പി​നി​ലെ ക​ട​ൽ​ക്ഷോ​ഭം ത​ട​യാ​ൻ എം​എ​ൽ​എ ന​ട​പ​ടി​യെ​ടു ക്കണമെന്നാവശ്യപ്പെട്ട് കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ വൈ​പ്പി​ൻ എം​എ​ൽ​എ കെ.​എ​ൻ. ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍റെ ഓ​ഫീ​സി​ലേ​ക്ക് കോ​ൺ​ഗ്ര​സ് മാ​ർ​ച്ച് ന​ട​ത്തി. രാ​വി​ലെ ന​ട​ത്തി​യ മാ​ർ​ച്ച് ഡി​സി​സി പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് ഷി​യാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു. എ.​പി. ആ​ന്‍റ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

മു​ൻ എം​എ​ൽ​എ എ​സ്. ശ​ർ​മ്മ ദു​രി​ത​ബാ​ധി​ത മേ​ഖ​ല സ​ന്ദ​ർ​ശി​ച്ചി​ട്ടും നി​ല​വി​ലെ എം​എ​ൽ​എ മ​ഴ​ക്കാ​ലം തു​ട​ങ്ങി​യി​ട്ട് മ​ണ്ഡ​ല​ത്തി​ൽ കാ​ലു​കു​ത്തി​യി​ട്ടി​ല്ലെ​ന്ന് കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.

പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​നു മു​ന്പ് ക​ട​ൽ​ഭി​ത്തി നി​ർ​മാ​ണം സം​ബ​ന്ധി​ച്ച് ഫി​ഷ​റീ​സ് മ​ന്ത്രി വ​ൻ വാ​ഗ്ദാ​ന​ങ്ങ​ളാ​ണ് തീ​ര​ദേ​ശ​വാ​സി​ക​ൾ​ക്ക് ന​ൽ​കി​യ​ത്. എ​ന്നാ​ൽ പി​ന്നീ​ട് ക​ട​ൽ​ക്ഷോ​ഭം വ​ന്നി​ട്ടും ജ​ന​ങ്ങ​ളു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ന​ൽ​കാ​ൻ മ​ന്ത്രി​യും സ​ർ​ക്കാ​രും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും കോ​ൺ​ഗ്ര​സ് ആ​രോ​പി​ച്ചു.


നേ​താ​ക്ക​ളാ​യ എ.​ജി. സ​ഹ​ദേ​വ​ൻ, അ​ജ​യ് ത​റ​യി​ൽ, അ​ബ്ദു​ൽ മു​ത്ത​ലി​ബ്, ടോ​ണി ച​മ്മ​ണി, കെ .​പി. ഹ​രി​ദാ​സ്, ടി​റ്റോ ആ​ന്‍റ​ണി, എം.​ജെ. ടോ​മി, ദീ​പ​ക് ജോ​യ്, കെ.​ജി. ഡോ​ണോ, വി​വേ​ക് ഹ​രി​ദാ​സ്, വി. ​കെ. ഇ​ഖ്ബാ​ൽ, മു​ന​മ്പം സ​ന്തോ​ഷ്, ആ​ഗ​സ്റ്റി​ൻ മ​ണ്ടോ​ത്ത്, അ​സീ​ന അ​ബ്ദു​ൽ​സ​ലാം എ​ന്നി​വ​ർ സം​സാ​രി​ച്ചു.