വയോജന കമ്മീഷന് രൂപീകരിക്കണമെന്ന് സീനിയർ സിറ്റിസൺ ഫോറം
1459011
Saturday, October 5, 2024 4:48 AM IST
അങ്കമാലി: വയോജനങ്ങളുടെ സ്വത്തും പണവും കൈപ്പറ്റിയശേഷം അവരെ സംരക്ഷിക്കാതെ വരുമ്പോള്‍ തിരിച്ചെടുക്കാനുള്ള നിയമ പോരാട്ടത്തില്‍ വരുന്ന കാലതാമസം ഒഴിവാക്കാന്‍ വയോജന കമ്മീഷന് രൂപീകരിക്കണമെന്ന് അങ്കമാലി സീനിയര്‍ സിറ്റിസണ്‍ ഫോറം ആവശ്യപ്പെട്ടു. സീനിയര്‍ സിറ്റിസണ്‍ ഫോറം ഹാളില്‍ നടന്ന സമ്മേളനവും സെമിനാറും അങ്കമാലി സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ആര്.വി. അരുണ്‍കുമാര്‍ ഉദ്ഘാടനം ചെയ്തു.
മേഖലാ പ്രസിഡന്റ് പി.എ. തോമസ് അധ്യക്ഷത വഹിച്ചു. അങ്കമാലി ബസിലിക്ക റെക്ടര്‍ ഫാ. ലൂക്കോസ് കുന്നത്തൂര്‍ മുഖ്യപ്രഭാഷണം നടത്തി. മര്ച്ചന്റ്സ്സ് അസോസിയേഷന് പ്രസിഡന്റ് ജോണി കുര്യാക്കോസ് സമ്മാനദാനം നിര്‍വഹിച്ചു.
ജനറല്‍ സെക്രട്ടറി ബാബു മഞ്ഞളി, ട്രഷറര്‍ ജോര്‍ജ് കോട്ടയ്ക്കല്‍, കണ്‍വീനര്‍ മത്തായി ചെമ്പിശേരി, ജോര്‍ജ് തെറ്റയില്‍, ജോര്‍ജ് മംഗലി, ബേബി പാനികുളം, കെ.എം. വര്‍ഗീസ്, കൊച്ചുത്രേസ്യാ ആന്റണി, മോളി സെബാസ്റ്റ്യന്‍, ജോസ് കല്ലേലി,
ഏല്യാക്കുട്ടി വര്‍ഗീസ്, ആന്റണി കല്ലറയ്ക്കല്‍, ഫിലോമിന സേവ്യര്‍, പോളി ജോസഫ് കുളങ്ങര, ഫ്രാന്‍സിസ് മലമേല്‍, പി.ആര്. സെബാസ്റ്റ്യന്‍, സോജ വിന്‍സന്റ്, സെലീന ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.