മുഖ്യമന്ത്രി രാജിവയ്ക്കണം: യുഡിഎഫ്
1458786
Friday, October 4, 2024 3:59 AM IST
കൊച്ചി: സംസ്ഥാനത്തെ മാഫിയകള്‍ക്ക് നേതൃത്വം നല്കുന്ന മുഖ്യമന്ത്രി പിണറായി വിജയന് രാജിവയ്ക്കണമെന്ന് യുഡിഎഫ് ജില്ലാ നേതൃയോഗം ആവശ്യപ്പെട്ടു. സ്വര്‍ണക്കടത്ത്, സ്വര്‍ണം പൊട്ടിക്കല്‍, ലഹരി മാഫിയ എന്നിവയെ നിയന്ത്രിക്കുന്ന എഡിജിപി എം.ആര്. അജിത്കുമാറിനെ സസ്പെന്‍സ് ചെയ്ത് ജുഡീഷ്യല്‍ അന്വേഷണം നടത്തണമെന്നും ആവശ്യപ്പെട്ട് എട്ടിന് വൈകിട്ട് അഞ്ചിന് കളക്ടറേറ്റിന് മുന്നില്‍ പ്രതിഷേധ സംഗമം സംഘടിപ്പിക്കാനും യോഗം തീരുമാനിച്ചു.
യുഡിഎഫ് ജില്ലാ ചെയര്മാന് ഡൊമിനിക് പ്രസന്റേഷന് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്, കേരള കോണ്‍ഗ്രസ് വര്‍ക്കിംഗ് ചെയര്മാന് പി.സി. തോമസ്, മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി മുഹമ്മദ് ഷാ, യുഡിഎഫ് ജില്ലാ കണ്‍വീനര്‍ ഷിബു തെക്കുംപുറം, നേതാക്കളായ അബ്ദുള്‍ ഗഫൂര്‍, എന്‍. വേണുഗോപാല്‍, രാജു പാണാലിക്കല്‍, ജോര്‍ജ് സ്റ്റീഫന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.