വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു
1458561
Thursday, October 3, 2024 3:20 AM IST
കളമശേരി:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നോർത്ത് കളമശേരി യൂണിറ്റ് അംഗങ്ങളുടെ മക്കൾക്കുള്ള വിദ്യാഭ്യാസ അവാർഡുകൾ വിതരണം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് കെ.കെ. മായിൻകുട്ടിയുടെ അധ്യക്ഷതയിൽ കൂടിയ അവാർഡ് ദാന യോഗം ഏകോപന സമിതി ജില്ലാ ജനറൽ സെക്രട്ടറിയും സംസ്ഥാന സെക്രട്ടറിയുമായ അഡ്വ. എ.ജെ. റിയാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ വർക്കിംഗ് പ്രസിഡന്റ് ജിമ്മി ചക്യത്ത് മുഖ്യ പ്രഭാഷണം നടത്തി.
പ്രശസ്ത മോട്ടിവേഷൻ ട്രയിനർ മോൻസി വർഗീസ് കോട്ടയം, ഫോക്കസ് ഫോർ ഫ്യൂച്വർ എന്ന വിഷയത്തിൽ ക്ലാസ് എടുത്തു. യൂണിറ്റ് ജനറൽ സെക്രട്ടറി എൻ.എം.കബീർ, ട്രഷറർ ഇ.എം.നജിം, വർക്കിങ്ങ് പ്രസിഡന്റ് പോൾ വർഗ്ഗീസ്, ഭാരവാഹികളായ എം.എ. ഹക്കിം , എ.എ. അൻസാർ , ഷമീർ കുടിലിൽ, സുനിതാ സലാം, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി എം.ബി. മുഹമ്മദ് എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.