മൂ​വാ​റ്റു​പു​ഴ: പാ​യി​പ്ര പ​ഞ്ചാ​യ​ത്തി​ലെ മു​ള​വൂ​ർ ഗ​വ. യു​പി സ്കൂ​ളി​ൽ പു​തി​യ അ​ക്കാ​ദ​മി​ക് ബ്ലോ​ക്കു​ക​ളു​ടെ നി​ർ​മാ​ണ​ത്തി​ന് 1.30 കോ​ടി അ​നു​വ​ദി​ച്ച​താ​യി മാ​ത്യു കു​ഴ​ൽ​നാ​ട​ൻ എം​എ​ൽ​എ. പൊ​തു​വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്ന് 80 ല​ക്ഷ​വും എം​എ​ൽ​എ ആ​സ്തി വി​ക​സ​ന ഫ​ണ്ടി​ൽ നി​ന്ന് 50 ല​ക്ഷ​വു​മാ​ണ് പ​ദ്ധ​തി​ക്ക് വേ​ണ്ടി അ​നു​വ​ദി​ച്ച​ത്.

എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നും അ​നു​വ​ദി​ച്ച കെ​ട്ടി​ട​ത്തി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ നി​ല​വി​ൽ പൂ​ർ​ത്തീ​ക​രി​ച്ചു. മൂ​ന്ന് ക്ലാ​സ് മു​റി​ക​ൾ പു​തി​യ കെ​ട്ടി​ട​ത്തി​ലു​ണ്ടാ​കും. 1800 ച​തു​ര​ശ്ര​യ​ടി ചു​റ്റ​ള​വി​ലാ​ണ് കെ​ട്ടി​ടം നി​ർ​മി​ക്കു​ന്ന​ത്. ഭി​ന്ന​ശേ​ഷി സൗ​ഹാ​ർ​ദ​പ​ര​മാ​യാ​ണ് കെ​ട്ടി​ട​ത്തി​ന്‍റെ നി​ർ​മാ​ണം. ആ​റ് മാ​സം​കൊ​ണ്ട് നി​ർ​മാ​ണം പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നും എം​എ​ൽ​എ പ​റ​ഞ്ഞു.

മൂ​വാ​റ്റു​പു​ഴ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​മാ​ണ് എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്നു​ള്ള പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ക. വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ൽ നി​ന്നും തു​ക അ​നു​വ​ദി​ച്ച പ​ദ്ധ​തി​യു​ടെ നി​ർ​മാ​ണ ചു​മ​ത​ല പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പിനാണ്.