അ​ങ്ക​മാ​ലി : റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി​യി​ലൂ​ടെ 54 കാ​രി​യു​ടെ വ​യ​റ്റി​ലു​ണ്ടാ​യ വ​ലി​പ്പ​മേ​റി​യ ഫൈ​ബ്രോ​യ്ഡ് നീ​ക്കം ചെ​യ്ത് അ​ങ്ക​മാ​ലി അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് ആ​ശു​പ​ത്രി​യി​ലെ മെ​ഡി​ക്ക​ല്‍ സം​ഘം. കാ​ലി​ലു​ണ്ടാ​യ വീ​ന​സ് അ​ള്‍​സ​ര്‍ ഭേ​ദ​മാ​കാ​ത്ത​തി​നെ തു​ട​ര്‍​ന്നാ​ണ് ഇ​ടു​ക്കി സ്വ​ദേ​ശി​നി അ​പ്പോ​ളോ ആ​ശു​പ​ത്രി​യി​ല്‍ ചി​കി​ത്സ​യ്ക്കാ​യി എ​ത്തി​യ​ത്.

കാ​ലി​ലേ​ക്കു​ള്ള ര​ക്ത​യോ​ട്ടം ദു​ര്‍​ബ​ല​മാ​കു​ന്ന അ​വ​സ്ഥ​യി​ല്‍ ര​ക്തം കെ​ട്ടി​ക്കി​ട​ന്ന് വി​ട്ടു​മാ​റാ​ത്ത മു​റി​വാ​യി തു​ട​രു​ന്ന അ​വ​സ്ഥ​യാ​ണ് വീ​ന​സ് അ​ള്‍​സ​ര്‍. ആ​ശു​പ​ത്രി​യി​ല്‍ എ​ത്തു​മ്പോ​ള്‍ പൂ​ര്‍​ണ ഗ​ര്‍​ഭാ​വ​സ്ഥ​യി​ലു​ള്ള ഒ​രു സ്ത്രീ​യു​ടെ അ​തേ വ​ലി​പ്പ​മു​ള്ള വ​യ​റും രോ​ഗി​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. ഇ​വി​ടെ ന​ട​ത്തി​യ വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് വ​യ​റ്റി​ലെ ഫൈ​ബ്രോ​യ്ഡ് ക​ണ്ടെ​ത്തി​യ​ത്.

വ​ലി​പ്പ​മേ​റി​യ ഫൈ​ബ്രോ​യ്ഡി​ന്‍റെ സ​മ്മ​ര്‍​ദം കാ​ര​ണം ര​ക്ത​യോ​ട്ടം സു​ഗ​മ​മാ​യി ന​ട​ക്കാ​ത്ത​തി​നാ​ല്‍ അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദ​ത്തി​ന്‍റെ ബു​ദ്ധി​മു​ട്ടു​ക​ളും രോ​ഗി​യ്ക്ക് ഉ​ണ്ടാ​യി​രു​ന്നു. രോ​ഗി​യു​ടെ ആ​രോ​ഗ്യാ​വ​സ്ഥ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് വാ​രി​യെ​ല്ലി​ന് സ​മീ​പം വ​രെ വ​ള​ര്‍​ന്നി​രി​ക്കു​ന്ന ഫൈ​ബ്രോ​യ്ഡ് റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി​യി​ലൂ​ടെ നീ​ക്കം ചെ​യ്യാ​ന്‍ തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. മി​നി​മ​ലി ഇ​ന്‍​വേ​സീ​വ് ഗൈ​ന​ക്കോ​ള​ജി റോ​ബോ​ട്ടി​ക് ആ​ൻ​ഡ്് ലാ​പ്രോ​സ്‌​കോ​പ്പി​ക് സ​ര്‍​ജ​നും ലീ​ഡ് ക​ണ്‍​സ​ള്‍​ട്ട​ന്‍റുമാ​യ ഡോ. ​ഊ​ര്‍​മി​ള സോ​മ​ന്‍റെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ശ​സ്ത്ര​ക്രി​യ.

മൂ​ന്ന​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ടു​നി​ന്ന ശ​സ്ത്ര​ക്രി​യ​യി​ല്‍ ഗൈ​ന​ക്കോ​ള​ജി വി​ഭാ​ഗ​ത്തി​ലെ ഡോ. ​അ​മ്പി​ളി ജോ​സ്, ഡോ. ​മു​ഗ്ത റ​സ്ത​ഗി, അ​ന​സ്‌​തേ​ഷ്യ വി​ഭാ​ഗ​ത്തി​ലെ ഡോ. ​ഹോ​ര്‍​മീ​സ് സ്റ്റീ​ഫ​ന്‍ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു. ഫൈ​ബ്രോ​യി​ഡ് വ​ള​രെ വ​ലു​താ​യ​തി​നാ​ലും ശ​സ്ത്ര​ക്രി​യ സ​ങ്കീ​ര്‍​ണ​മാ​യ​തി​നാ​ലു​മാ​ണ് റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി തെ​ര​ഞ്ഞെ​ടു​ത്ത​തെ​ന്ന് ഡോ. ​ഊ​ര്‍​മി​ള പ​റ​ഞ്ഞു.

മി​നി​മ​ലി ഇ​ന്‍​വേ​സി​വ് എ​ന്ന​തി​ലു​പ​രി കൃ​ത്യ​ത, ര​ക്ത​ന​ഷ്ട​ത്തി​നു​ള്ള സാ​ധ്യ​ത​ക്കു​റ​വ്, കു​റ​ഞ്ഞ ആ​ശു​പ​ത്രി​വാ​സം എ​ന്നി​വ​യും റോ​ബോ​ട്ടി​ക് സ​ര്‍​ജ​റി​യു​ടെ നേ​ട്ട​ങ്ങ​ളാ​ണ്. 4.823 കി​ലോ​ഗ്രാം ഭാ​ര​മാ​ണ് ഫൈ​ബ്രോ​യ്ഡി​ന് ഉ​ണ്ടാ​യി​രു​ന്ന​ത്.

വെ​റും 40 മി​ല്ലീ ലി​റ്റ​ര്‍ മാ​ത്ര​മാ​യി​രു​ന്നു സ​ര്‍​ജ​റി​യി​ല്‍ ര​ക്ത​ന​ഷ്ടം. സ​ര്‍​ജ​റി​ക്ക് ശേ​ഷം ര​ണ്ടാം ദി​വ​സം ത​ന്നെ രോ​ഗി​ക്ക് ആ​ശു​പ​ത്രി വി​ടാ​ന്‍ സാ​ധി​ച്ചു. റോ​ബോ​ട്ടി​ക് ഗൈ​ന​ക്കോ​ള​ജി രം​ഗ​ത്തെ ഒ​രു നാ​ഴി​ക​ക്ക​ല്ലാ​ണ് ഈ ​ശ​സ്ത്ര​ക്രി​യ​യെ​ന്ന് അ​പ്പോ​ളോ അ​ഡ്‌​ല​ക്സ് സി​ഇ​ഒ ബി. ​സു​ദ​ര്‍​ശ​ന്‍ അ​റി​യി​ച്ചു.