ഹരിതകർമ സേനാംഗങ്ങൾക്ക് നഗരസഭ വക ആകാശയാത്ര
1459014
Saturday, October 5, 2024 5:00 AM IST
തൃപ്പൂണിത്തുറ: ശുചീകരണ രംഗത്ത് നഗരസഭയുടെ മുഖമായി മാറിയ ഹരിതകർമ സേനാംഗങ്ങൾക്ക് ആവേശം പകർന്ന് സേനാംഗങ്ങളുമായി ബംഗളൂരുവിലേയ്ക്ക് വിമാനയാത്ര നടത്തി തൃപ്പൂണിത്തുറ നഗരസഭ.
കഴിഞ്ഞ ദിവസം രാവിലെയാണ് നഗരസഭാധ്യക്ഷ രമ സന്തോഷിന്റെ നേതൃത്വത്തിൽ നെടുമ്പാശേരി എയർപോർട്ടിൽ നിന്നും 32 പേടങ്ങുന്ന സംഘം ആകാശയാത്ര നടത്തി ബംഗ്ലരൂവിലെ കബൺ പാർക്ക്, ലാൽ ബാഗ്, കൊമേഴ്സ്യൽ മാർക്കറ്റ്, ഉൾപ്പെടെയുള്ള കേന്ദ്രങ്ങൾ സന്ദർശിച്ചത്.
നിനച്ചിരിക്കാതെ ലഭിച്ച അപൂർവ യാത്ര ഹരിത കർമസേനാംഗങ്ങൾക്ക് മറക്കാനാവാത്ത നിമിഷങ്ങളാണ് സമ്മാനിച്ചത്.
വൈസ് ചെയർമാൻ കെ.കെ. പ്രദീപ്കുമാർ, ഹെൽത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ സി.എ. ബെന്നി, വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ജയ പരമേശ്വരൻ, നഗരസഭാ സെക്രട്ടറി പി.കെ.സുഭാഷ്, ക്ലീൻ സിറ്റി മാനേജർ സഞ്ജീവ് കുമാർ, എച്ച്ഐമാർ തുടങ്ങിയവരും സംഘത്തിലുണ്ടായിരുന്നു.