നാടെങ്ങും ഗാന്ധി ജയന്തി ആഘോഷിച്ചു
1458571
Thursday, October 3, 2024 3:25 AM IST
മൂവാറ്റുപുഴ: ഗാന്ധി ജയന്തിദിനാചരണത്തിന്റെ ഭാഗമായി കല്ലൂർക്കാട് കോസ്മോപൊളിറ്റൻ ലൈബ്രറിയുടെ നേതൃത്വത്തിൽ ‘വലിച്ചെറിയൽ ശീലം ഉപേക്ഷിക്കൂ നാടിനെ വൃത്തിയാക്ക’ എന്ന സന്ദേശം ജനങ്ങളിൽ എത്തിക്കുന്നതിനുവേണ്ടി കല്ലൂർക്കാട് ടൗണിൻ വിളംബര ജാഥയും മാലിന്യമുക്തം നവകേരളം ജനകീയ കാന്പയ്നോടൊപ്പം പ്രതിഞ്ജയും എടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാധാകൃഷ്ണൻ കാന്പയ്ൻ ഉദ്ഘാടനം ചെയ്തു.
ലൈബ്രറി പ്രസിഡന്റ് ജോസ് അഗസ്റ്റിൻ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷൻ ഷിവാഗോ തോമസ് മുഖ്യപ്രഭാഷണം നടത്തി. അജയ് വേണു പെരിങ്ങാശേരി പ്രതിജ്ഞ ചൊല്ലി കൊടുത്തു.
ബാബു മനയ്ക്കപറന്പൻ, അനിൽ കെ. മോഹനൻ എന്നിവർ പ്രസംഗിച്ചു. ലൈബ്രറി സെക്രട്ടറി ജോസ് ജേക്കബ്, ജോർജ് ഡാനിയേൽ, കെ.കെ. ജയേഷ്, സോയി സോമൻ, ബിന്ദു വിനേഷ്, ജോസ് ഇടശേരി, ലിസി ജോസ്, സിന്ധു ശശി, ജോണ്സണ് ജോസഫ്, ബേബി അഗസ്റ്റിൻ, പി.ആർ. പങ്കജാക്ഷി, ലീല വാസു, രജിമോൾ മധു, എം.എ തോമസ് എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
പോത്താനിക്കാട്: പൈങ്ങോട്ടൂർ മണ്ഡലം കോണ്ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധി സ്ക്വയറിൽ നടത്തിയ ഗാന്ധിസ്മൃതി സംഗമം കർഷക കോണ്ഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി മാണി പിട്ടാപ്പിള്ളിൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് റോബിൻ ഏബ്രഹാം അധ്യക്ഷത വഹിച്ചു.
പൈങ്ങോട്ടൂർ മണ്ഡലത്തിന്റെ വിവിധ കേന്ദ്രങ്ങളിൽ നടത്തിയ ആഘോഷങ്ങളിൽ ഇബ്രാഹിം ലുഷാദ്, ബാബു ഭാർഗവൻ, നൈസ് എൽദോ, ടൈഗ്രീസ് ആന്റണി, ജോണ് എസ്. ചുണ്ടാട്ട്, ഡൊമിനിക് നെടുങ്ങാട്ട്, ഷെജി ജേക്കബ്, സാറാമ്മ പൗലോസ്, ബെൽജി മാത്യു, ജോമി ജോസഫ്, ജോബി തെക്കേക്കര, സന്തോഷ് കുമാർ, ടിജു പടിഞ്ഞാറേക്കര, സോജൻ പേയ്ക്കൽ, എൻ.എം. ജോർജ്, അനു എൽദോസ്, കെ.കെ. ശിവൻ, അനന്തു ശിവൻ എന്നിവർ പ്രസംഗിച്ചു.
കോലഞ്ചേരി: വെണ്ണിക്കുളം സെന്റ് ജോർജ് ഹയർ സെക്കൻഡറി സ്കൂളിലെ സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ ഗാന്ധിജയന്തി ദിനം ആചരിച്ചു. രാവിലെ പ്രത്യേക അസംബ്ലി സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ബെൻസണ് വർഗീസ് അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെന്പർ എം.എൻ. മനു ഗാന്ധിജയന്തി ദിനാചരണം ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് അജി കൊട്ടാരത്തിൽ ഗാന്ധിജയന്തി ദിന സന്ദേശം നൽകി. സൂപ്പർ സീനിയർ കേഡറ്റ് അനന്യ അനിൽകുമാർ ലഹരി വിരുദ്ധ പ്രതിജ്ഞ കേഡറ്റുകൾക്ക് ചൊല്ലിക്കൊടുത്തു. ഗാന്ധിജയന്തി ദിനത്തിലെ ചിന്താവിഷയം സീനിയർ കേഡറ്റ് റിയ ഫാത്തിമ അവതരിപ്പിച്ചു.
മുവാറ്റുപുഴ: മൂവാറ്റുപുഴ ബ്ലോക്ക് കോണ്ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഗാന്ധി സ്മൃതി സംഘടിപ്പിച്ചു. ബ്ലോക്ക് കമ്മിറ്റിക്ക് കീഴിൽ ആറ് മണ്ഡലങ്ങളിലും 80 ബൂത്തുകളിലും അനുസ്മരണം നടത്തി. മഹാത്മാ ഗാന്ധി ഇന്ത്യൻ നാഷണൽ കോണ്ഗ്രസ് പാർട്ടിയുടെ അധ്യക്ഷനായതിന്റെ 100-ാമത് വാർഷിക പരിപാടിയും ഇതോടൊപ്പം സംഘടിപ്പിച്ചു.
നഗര ശുചീകരണം
കോതമംഗലം: കോതമംഗലം മാർ അത്തനേഷ്യസ് കോളജ് എൻഎസ്എസ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ നഗര ശുചീകരണ പ്രവർത്തനം നടത്തി. നഗരസഭയുടെയും, ആരോഗ്യവകുപ്പിന്റെയും സഹകരണത്തോടെ കോതമംഗലം തങ്കളം ബസ് സ്റ്റാന്ഡും, പരിസരവും എൻഎസ്എസ് വിദ്യാർഥികൾ വൃത്തിയാക്കി.
നഗരസഭാധ്യക്ഷൻ കെ.കെ. ടോമി ഉദ്ഘാടനം നിർവഹിച്ചു.
കേന്ദ്ര സർക്കാരിന്റെ സ്വച്ച്താ ഹി സേവ ക്യന്പയിന്റെയും കോതമംഗലം ചെറിയപള്ളിയിലെ കന്നി 20 പെരുന്നാൾ പൂർണമായും ഹരിത ചട്ടം പാലിച്ചു നഗരസഭ നടപ്പാക്കുന്നതിന്റെയും ഭാഗമായിട്ടായിരുന്നു പ്രവർത്തനങ്ങൾ.