സ്നേഹവീട്ടിലേക്ക് പലവ്യഞ്ജനങ്ങൾ എത്തിച്ചു നൽകി
1458800
Friday, October 4, 2024 4:16 AM IST
മൂവാറ്റുപുഴ: ഗാന്ധിജയ ന്തിദിനത്തിൽ വൈസ്മെൻ ഇന്റർനാഷണൽ ക്ലബ് മൂവാറ്റുപുഴ ടവേഴ്സിന്റെ ആഭിമുഖ്യത്തിൽ മാറാടി സ്നേഹവീട്ടിൽ ഒരു മാസത്തേക്ക് ഭക്ഷണത്തിന് ആവശ്യമായ പലവ്യഞ്ജനങ്ങൾ എത്തിക്കുകയും വൈസ് മെനറ്റ്സ് ക്ലബിന്റെ നേതൃത്വത്തിൽ സ്നേഹവീട് ശുചീകരിക്കുകയും ചെയ്തു.
മെനറ്റ്സ് പ്രസിഡന്റ് രഞ്ജു ബോബി നെല്ലിക്കൽ പല വ്യഞ്ജനങ്ങൾ സ്നേഹം ചരിറ്റബൾ ട്രസ്റ്റ് ചെയർമാൻ ബിനീഷ് കുമാറിന് കൈമാറി. ക്ലബ് പ്രസിഡന്റ് ജോർജ് വെട്ടിക്കുഴി, വൈസ്മെൻ മുൻ ഡിസ്ട്രിക്ട് ഗവർണർ പ്രഫ. ഹേമ വിജയൻ, ജെയിംസ് മാത്യൂ, കെ.എസ്. സുരേഷ്, പ്രീതി സുരേഷ്, ബെൽ ബേസിൽ ബേബി, ആർ. ഹരിപ്രസാദ് തുടങ്ങിയവർ പങ്കെടുത്തു.