‘രാജമാണിക്യം കമ്മീഷൻ റിപ്പോര്‍ട്ട് റദ്ദാക്കി പുനരന്വേഷിക്കണം’
1458790
Friday, October 4, 2024 4:13 AM IST
കോതമംഗലം: രാജമാണിക്യം കമ്മീഷന് റിപ്പോര്‍ട്ട് റദ്ദ് ചെയ്ത് പുനരന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് യൂത്ത്ഫ്രണ്ട് -എം ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ കോതമംഗലം നിയോജക മണ്ഡലത്തിലെ കീരംപാറ, കവളങ്ങാട്, നേര്യമംഗലം എന്നീ പഞ്ചായത്തുകളിലെ സാധാരണ ജനങ്ങള്‍ക്ക് വസ്തു വില്‍ക്കുന്നതിനോ കുട്ടികള്‍ക്ക് പഠനവായ്പ ലഭിക്കുന്നതിനോ ഉള്‍പ്പെടെ വന്നിട്ടുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കാന്‍ റവന്യൂ വകുപ്പ് ഉടന്‍ നടപടികള്‍ സ്വീകരിക്കണം.
അനുദിനം വര്‍ധിച്ചുവരുന്ന വന്യജീവി ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ വനംവകുപ്പ് അടിയന്തിര നടപടികള്‍ കൈക്കൊള്ളണമെന്നും ആര്‍ആര്‍ടി ഗ്രൂപ്പിനെ നിലവില്‍ ഇല്ലാത്ത സ്ഥലങ്ങളില്‍ നിയമിക്കുന്നതിനും, ആവശ്യമായ സ്ഥലങ്ങളില്‍ ട്രെഞ്ചും ഹാംഗിംഗ് ഫെന്‍സിംഗും സ്ഥാപിക്കണമെന്നും കണ്വന്ഷന് ആവശ്യപ്പെട്ടു.
കോതമംഗലത്ത് നടന്ന ജില്ലാ സമ്മേളനം കേരളാ കോണ്‍ഗ്രസ് -എം സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ. അലക്സ് കോഴിമല ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ടോമി ജോസഫ് മുഖ്യപ്രഭാഷണം നടത്തി.
യൂത്ത് ഫ്രണ്ട് -എം ജില്ലാ പ്രസിഡന്റ് ജോജസ് ജോസ് അധ്യക്ഷത വഹിച്ചു. യൂത്ത് ഫ്രണ്ട് -എം സംസ്ഥാന പ്രസിഡന്റ് സിറിയക് ചാഴിക്കാടന്, ജോയി നടുക്കുടി, ടി.എ. ഡേവീസ്, എന്‍. സി. ചെറിയാന്, സാജന് തൊടുക, ജിജോ ജോസഫ്, പോള്‍ മുണ്ടയ്ക്കല്‍, റോണി വലിയവീട്ടില്‍, ബൈജു വര്‍ഗീസ്, മജു പൊക്കാട്ട്, സിജോ കൊട്ടാരത്തിൽ എന്നിവര്‍ പ്രസംഗിച്ചു.