റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടാന്‍ ശ്രമിച്ചയാള്‍ അറസ്റ്റിൽ
1459001
Saturday, October 5, 2024 4:40 AM IST
കൊച്ചി: റൈസ് പുള്ളര്‍ (ധന ആഗമന യന്ത്രം) നല്‍കാമെന്ന് പറഞ്ഞ് പതിനൊന്നര ലക്ഷം രൂപ തട്ടിയെടുക്കാന്‍ ശ്രമിച്ച കേ സ ിലെ പ്രതി അറസ്റ്റില്‍. തോപ്പുംപടി ചുള്ളിക്കല്‍ അറക്കല്‍ വീട്ടില്‍ ആന്റണി വിനുവിനെ (45) ആണ് തോപ്പുംപടി പോലിസ് പിടികൂടിയത്.
ആലുവ സ്വദേശിയില്‍ നിന്നാണ് റൈസ് പുള്ളര്‍ നല്‍കാമെന്ന് പറഞ്ഞ് പണം തട്ടാന്‍ പ്രതി ശ്രമം നടത്തിയത്. ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ നാലുമായി ചര്‍ച്ചകള്‍ നടത്തി തോപ്പുംപടി ചുള്ളിക്കല്‍ എറണാകുളം തുടങ്ങിയ സ്ഥലങ്ങളില്‍ വച്ച് റൈസ് പുള്ളര്‍ കാണിക്കുകയും അതില്‍ ഉപ്പ് ഇട്ട് വെളുത്ത നിറത്തിലുള്ള ഉപ്പിനെ ബ്രൗണ്‍ നിറത്തില്‍ ആക്കി വിശ്വസിപ്പിക്കുകയും ചെയ്തു.
തുടര്‍ന്ന് പതിനൊന്നര ലക്ഷം രൂപയ്ക്ക് കച്ചവടം ഉറപ്പിക്കുകയും മുദ്രപ്പത്രത്തില്‍ കരാർ എഴുതി അഡ്വാന്‍സായി 125000 രൂപയും വാങ്ങി. പിന്നീടാണ് തട്ടിപ്പായിരുന്നുവെന്ന് മനസിലായത്. പോലീസില്‍ നല്കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിൽ പ്രതിയെ അറസ്റ്റു ചെയ്തു. കോടതിയില്‍ ഹാജരാക്കി 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു.