വയനാട് ദുരന്തബാധിതർക്ക് സഹായം
1458562
Thursday, October 3, 2024 3:20 AM IST
വൈപ്പിൻ : തൊഴിൽ മേഖലയിലെ പ്രതിസന്ധികൾക്കിടയിലും ബസിനകത്തു സാംസ്കാരിക പ്രവർത്തനങ്ങളും ചാരിറ്റി പ്രവർത്തനങ്ങളുമൊക്കെയായി കെഎസ്ആർടിസിയിലെ തന്റെ കണ്ടക്ടർ പണി ആസ്വദിക്കുകയാണ് കൊടുങ്ങല്ലൂർ സ്വദേശിയായ അബ്ദുൾ മുനീർ.
ഇദ്ദേഹത്തിന്റെപ്രവർത്തനങ്ങൾക്കെല്ലാം വേദിയാവുന്നത് കൊടുങ്ങല്ലൂർ ഡിപ്പോയിൽ നിന്നും അതിരാവിലെ 5.50 ന് ഗോശ്രീ വഴി കാക്കനാട്ടേക്കുള്ള ബസാണ് . 13 വർഷമായി ഈ ബസിലെ കണ്ടക്ടറായ മുനീർ ബസിലെ സ്ഥിരം യാത്രക്കാരുമായുള്ള ചങ്ങാത്തത്തിലൂടെയാണ് പൊതു പ്രവർത്തനങ്ങൾ നടത്തിവരുന്നത്.
ബസിലെ സ്ഥിരം യാത്രക്കാരുടെ കൂട്ടായ്മയുടെ സഹായത്താൽ ചികിത്സാ സഹായം ഉൾപ്പടെ നിരവധി സേവനപ്രവർത്തനങ്ങൾ നടത്താൻ അബ്ദുൾ മുനീറിനായി ഈ കൂട്ടായ്മ വയനാട് ദുരന്ത ബാധിതർക്കായും തുക സമാഹരിച്ചു.
ചൊവ്വാഴ്ച ഈ തുക എറണാകുളം ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷിനു നേരിട്ട് കൈമാറി. മുനീനൊപ്പം ബസിലെ സ്ഥിരം യാത്രക്കാരനായ മനോജും ഉണ്ടായിരുന്നു.