വേങ്ങൂര്‍-കിടങ്ങൂര്‍ റോഡ്: പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്തണമെന്ന്
1459010
Saturday, October 5, 2024 4:48 AM IST
അങ്കമാലി: വേങ്ങൂര്‍ - കിടങ്ങൂര്‍ റോഡ് ബിഎംബിസി നിലവാരത്തില്‍ ടാറിംഗ് നടത്തുന്നതിന് മുന്നോടിയായി പുറമ്പോക്ക് അളന്നു തിട്ടപ്പെടുത്താന്‍ അടിയന്തര നടപടി സ്വീകരിക്കണമെന്ന് കിടങ്ങൂര്‍ റോഡ് വികസന സമിതി ആവശ്യപ്പെട്ടു.
സര്‍വേയില്‍ കണ്ടെത്തുന്ന പുറമ്പോക്കു സ്ഥലത്തിന് പുറമെ വീതി കുറഞ്ഞ ഭാഗങ്ങളിലും അപകടകരമായ വളവുകള്‍ നിവര്‍ത്തുന്നതിനും നാട്ടുകാര്‍ സ്ഥലം സൗജന്യമായി വിട്ടു നല്‍കുന്നതിനും സന്നദ്ധത അറിയിച്ചു. ആറു കലുങ്കുകള്‍ വീതി കൂട്ടി പുനര്‍നിര്‍മിക്കുന്നതിനും വെള്ളക്കെട്ടുള്ള സ്ഥലങ്ങളില്‍ റോഡ് ഉയര്‍ത്തുന്നതിനും കാന നിര്‍മിക്കുന്നതിനും എസ്റ്റിമേറ്റില്‍ തുക ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വാട്ടര്‍ അതോറിറ്റി പൈപ്പുകള്‍, വൈദ്യുതി പോസ്റ്റുകള്‍, ഇന്റര്‍നെറ്റ് കേബിളുകള്‍ തുടങ്ങിയവ റോഡ് നിര്‍മാണത്തിനു മുമ്പ് മാറ്റി സ്ഥാപിക്കണമെന്നും സമിതി ആവശ്യപ്പെട്ടു.
കിടങ്ങൂര്‍ ഉണ്ണിമിശിഹാ പള്ളി മീഡിയ ഹാളില്‍ ചേര്‍ന്ന യോഗത്തില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ്് റോയി സെബാസ്റ്റ്യന്‍, ജോര്‍ജ് സ്റ്റീഫന്‍, റെജി ഫ്രാന്‍സിസ് കല്ലൂക്കാരന്, സാലി വില്‍സണ്‍, ജോണി കുര്യാക്കോസ്, ലൈജു അഗസ്റ്റിന്, സി.ഒ.ജോസഫ്,
ബിജോയ് അഗസ്റ്റിന്, സി.പി.ജേക്കബ്, പി.വി.ആന്റു, ജോജോ കോരത്, ബെന്നി കുര്യാക്കോസ്, സെബി സ്റ്റീഫന്‍, ജോസ് പോള്‍, കെ. ഒ.ജോണി, സി.പി.പത്രോസ്, പി.വി.വില്‍സണ്‍, സിജു ചിറക്കല്‍, ബോബന് ജോസഫ് എന്നിവര്‍ പ്രസംഗിച്ചു.