മാലിന്യമുക്ത നവകേരളം കാന്പയിന്; ചുവർ ചിത്രങ്ങളും ചുവരെഴുത്തും നടത്തി
1458797
Friday, October 4, 2024 4:16 AM IST
കൂത്താട്ടുകുളം: മാലിന്യമുക്ത നവകേരളം ജനകീയ കാന്പയിന്റെ ഭാഗമായി കൂത്താട്ടുകുളം നഗരസഭയുടെ നേതൃത്വത്തിൽ ചുവർ ചിത്രങ്ങളും ചുവരെഴുത്തും നടത്തി. കൂത്താട്ടുകുളം കെഎസ്ആർടിസി ബസ് ഡിപ്പോയ്ക്ക് സമീപം ഉപയോഗശൂന്യമായി കിടന്ന 20 സെന്റോളം വരുന്ന സ്ഥലം പൂർണമായും വൃത്തിയാക്കി ഫലവൃക്ഷത്തൈകളും വ്യത്യസ്ത തരത്തിലുള്ള ചെടികളും നട്ട് പച്ചത്തുരുത്താക്കി മാറ്റുന്ന പ്രവർത്തനങ്ങളാണ് ആരംഭിച്ചത്.
നഗര സൗന്ദര്യവൽക്കരണത്തിന്റെ ഭാഗമായി സെൻട്രൽ ജംഗ്ഷനിലും സബ് രജിസ്ട്രാർ ഓഫീസിന് സമീപത്തും വ്യത്യസ്തമായ അലങ്കാര ചെടികളും ചെടിച്ചട്ടികളും സ്ഥാപിച്ചിട്ടുണ്ട്. നഗരസഭാധ്യക്ഷ വിജയ ശിവൻ ഉദ്ഘാടനം ചെയ്തു. പരിപാടിയിൽ യുവകർഷകൻ ഡയസ് പി. വർഗീസിനെയും നഗരസഭ ശുചീകരണ തൊഴിലാളികളെയും ആദരിച്ചു.