വലിയ കുടുംബങ്ങളുടെ ഏകദിന കണ്വൻഷൻ
1459017
Saturday, October 5, 2024 5:00 AM IST
കോതമംഗലം: കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റിയും സിഎംസി പാവനാത്മ പ്രൊവിൻസും സംയുക്തമായി ഫാമിലി ഓഫ് ഡിവൈൻ പ്രൊവിഡൻസ് വലിയ കുടുംബങ്ങൾക്കായി ഏകദിന കണ്വൻഷൻ നടത്തി.
കോതമംഗലം രൂപതയിൽ 1999ന് ശേഷം വിവാഹം കഴിച്ച് നാലും അതിൽ കൂടുതൽ മക്കളുമുള്ള കുടുംബങ്ങളുടെ ഏകദിന കണ്‍വൻഷനാണ് വാഴക്കുളം വിശ്വജ്യോതി കോളജിൽ നടത്തിയത്. 130 കുടുംബങ്ങളിൽ നിന്നുമായി 800 പേർ കണ്‍വൻഷനിൽ പങ്കെടുത്തു. അഞ്ച് വിഭാഗങ്ങളായിട്ടാണ് ക്ലാസുകൾ നടത്തിയത്.
കോതമംഗലം ബിഷപ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ ഉദ്ഘാടനം നിർവഹിച്ചു. കോതമംഗലം സോഷ്യൽ സർവീസ് സൊസൈറ്റി ഡയറക്ടർ ഫാ. ജോർജ് പൊട്ടയ്ക്കൽ, സിഎംസി പാവനാത്മ പ്രൊവിൻസിന്റെ പ്രൊവിൻഷ്യാൾ സിസ്റ്റർ മെറിന എന്നിവർ പ്രസംഗിച്ചു.
ചടങ്ങിൽ ജപമാല മാസത്തിൽ ആയിരം ജപമാല മിഷനറിമാർക്ക് കൊടുക്കാനായി ബിഷപ്പിന് സമ്മാനിച്ചു.
ഫാ. അഗസ്റ്റിൻ കല്ലേലി, സിസ്റ്റർ ലിസ്യു മരിയ എന്നിവർ വചനപ്രഘോഷണം നടത്തി. സിസ്റ്റർ സീനമരിയ, സിസ്റ്റർ ആൻഗ്രേസ്, സിസ്റ്റർ കാരുണ്യ, ജോബി പറങ്കിമാലിൽ എന്നിവർ നേതൃത്വം നൽകി.