ബസിലെ അതിക്രമം: പ്രതികള്‍ ഒളിവില്‍ തന്നെ
1459006
Saturday, October 5, 2024 4:48 AM IST
കൊച്ചി: സ്വകാര്യബസില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഭവത്തില്‍ രക്ഷപ്പെട്ട മൂന്നു പ്രതികള്‍ ഒളിവില്‍. ഇവരെ കണ്ടെത്താന്‍ പോലീസ് അന്വേഷണം ഊര്‍ജിതമാക്കി. മൂന്നുപേരും ക്രിമിനല്‍ പശ്ചാത്തലമുള്ളവരാണ്. സംഭവത്തില്‍ രണ്ടുപേരെ എറണാകുളം സെന്‍ട്രല്‍ പോലീസ് അറസ്റ്റു ചെയ്തിരുന്നു.
കഴിഞ്ഞ ദിവസം രാവിലെ കാക്കനാട് പെരുമ്പടപ്പ് റൂട്ടില്‍ സര്‍വീസ് നടത്തുന്ന ഷാന എന്ന ബസിലായിരുന്നു സംഭവം. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയില്‍ പെരുമാറിയ സംഘം കണ്ടക്ടറെ മര്‍ദിക്കുകയായിരുന്നു.