സീറോ വേസ്റ്റാകാന് ഒരുങ്ങി അങ്കമാലി നഗരസഭ
1458565
Thursday, October 3, 2024 3:20 AM IST
അങ്കമാലി: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശുചിത്വ പരിപാലന പദ്ധതികളായ സ്വച്ഛതാ ഹി സേവ, മാലിന്യ മുക്ത നവകേരളം എന്നീ പദ്ധതികളിലൂടെ അങ്കമാലി നഗരസഭയെ സീറോ വേസ്റ്റ് നഗരസഭയായി മാറ്റുന്നതിനുള്ള ശുചീകരണ യജ്ഞത്തിന് തുടക്കം കുറിച്ചു.
ഗാന്ധി ജയന്തി ദിനം മുതല്‍ അന്താരാഷ്ട്ര സീറോ വേസ്റ്റ് ദിനമായ മാര്‍ച്ച് 30 വരെയുള്ള കാലയളവിലാണ് ഇതിനായുള്ള കര്‍മപരിപടികള്‍ നടപ്പാക്കുക. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡ് പരിസരത്ത് ശുചീകരണം നടത്തി നഗരസഭ ചെയര്മാന് മാത്യു തോമസ് പരിപാടി ഉദ്ഘാടനം ചെയ്തു.
നഗരസഭ കൗണ്‍സിലര്‍മാരും അങ്കമാലി ഡീപോള്‍ കോളജിലേയും മോര്‍ണിംഗ് സ്റ്റാര്‍ കോളജിലേയും എന്‍എസ്എസ് വിദ്യാര്‍ഥികളും നഗരസഭയിലെയും അങ്കമാലി കെഎസ്ആര്‍ടിസി ഡിപ്പോയിലേയും ജീവനക്കാരും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളായി.
നഗരസഭാ ഉപാധ്യക്ഷ സിനി മനോജ് അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷന്മാരായ ടി.വൈ. ഏല്യാസ്, ലക്സി ജോയ്, കൗണ്‍സിലര്‍മാരായ ലേഖ മധു, മനു നാരായണന്, നഗരസഭ ക്ലീന്‍ സിറ്റി മാനേജര്‍ ആര്.അനില്‍, കെഎസ്ആര്‍ടിസി ഡിപ്പോ സൂപ്രണ്ട് ജാന്‍സി വര്‍ഗീസ്, എന്‍എസ്എസ് പ്രോഗ്രാം ഓഫീസര്‍മാരായ ഡോ. നവ്യ ആന്റണി, അഞ്ചു വി.നായര്‍ എന്നിവര്‍ പ്രസംഗിച്ചു.