എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍
1458552
Thursday, October 3, 2024 3:01 AM IST
കൊച്ചി: വില്പനയ്ക്കെത്തിച്ച എംഡിഎംഎയുമായി യുവാവ് അറസ്റ്റില്‍. കടവന്ത്ര ഗാന്ധിനഗര്‍ കമ്മട്ടിപ്പാടത്ത് താമസിക്കുന്ന സുനില്‍ രാജി(31)നെയാണ് ഇന്നലെ പുലര്‍ച്ചെ വീട്ടില്‍ നിന്ന് കൊച്ചി ഡാന്‍സാഫ് സംഘവും കടവന്ത്ര പോലീസും സംയുക്തമായി നടത്തിയ പരിശോധനയില്‍ അറസ്റ്റ് ചെയ്തത്. ഇയാളുടെ പക്കൽനിന്ന് 11.6 ഗ്രാം എംഡിഎംഎ കണ്ടെടുത്തു.
2022ൽ ഇയാളെ എംഡിഎംഎയും ഹാഷിഷ് ഓയിലുമായി ഇയാളെ കടവന്ത്ര പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.