കോതമംഗലം തീർഥയാത്രയിൽ പിന്നിലേക്ക് നടന്ന് സാബു
1458573
Thursday, October 3, 2024 3:25 AM IST
പിറവം: കോതമംഗലം മർത്തോമ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിനോടനബന്ധിച്ച് പിറവം ഭാഗത്തുനിന്നും പുറപ്പെട്ട തീർഥയാത്രയിൽ വിശ്വാസിയായ സാബു 45 കിലോമീറ്ററോളം പിന്നിലേക്ക് നടന്ന് പള്ളിയിലെത്തി.
മാമ്മലശേരി മാർ മിഖായേൽ യാക്കോബായ സുറിയാനി പള്ളിയുടെ ഇടവകാംഗവും പ്രവാസിയുമായ കാവനതടത്തിൽ സാബു,
കോതമംഗലത്തെ ബാവയോടുള്ള വിശ്വാസ തീവ്രതയിലാണ് പിന്നിലേക്ക് നടക്കാൻ തീരുമാനിച്ചത്. തീർഥയാത്രക്കാർക്കൊപ്പം പിറമാടം മുതലാണ് കോതമംഗലത്തെ ചെറിയ പള്ളിവരെ പിന്നിലേക്ക് നടന്നത്.