ബൈക്ക് മോഷ്ടിച്ച രണ്ടു യുവാക്കൾ പിടിയിൽ
1459004
Saturday, October 5, 2024 4:48 AM IST
ഉദയംപേരൂർ: സൗത്ത് പറവൂർ അങ്ങാടിക്ക് സമീപത്തെ വർക്ക്ഷോപ്പിൽ നിന്നു ബൈക്ക് മോഷ്ടിച്ച് മുങ്ങിയ രണ്ടു യുവാക്കളെ പോലീസ് പിടികൂടി. കോഴിക്കോട് പെരുവണ്ണാമൂഴി വള്ളിക്കാട്ടിൽ ആന്റോ ഷാജി (24), തിരുവനന്തപുരം നെയ്യാറ്റിൻകര മല്ലപ്രകോണം വീട്ടിൽ മനോജ് (25) എന്നിവരെയാണ് ഉദയംപേരൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ കുമരകം, മൂന്നാർ എന്നിവിടങ്ങളിലെ റിസോർട്ടുകളിൽ നിന്നാണ് പ്രതികളെ പിടികൂടിയത്. ഉദയംപേരൂർ എസ്എച്ച്ഒ ജി. മനോജ്, എസ്ഐ പി.സി. ഹരികൃഷ്ണൻ,
എസ്സിപിഒമാരായ ശ്യാം ആർ. മേനോൻ, പുഷ്പരാജ്, സിപിഒ കെ.വി. അനിൽ എന്നിവരാണ് അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.