ഡിസീസസ് കോഡിംഗ് പുനരവലോകനം: രാജഗിരിയില്‍ ശില്പശാല തുടങ്ങി
1458794
Friday, October 4, 2024 4:13 AM IST
കൊച്ചി: ഇന്റര്‍നാഷണല്‍ ക്ലാസിഫിക്കേഷന്‍ ഓഫ് ഡിസീസസ് കോഡിംഗ് (ഐസിഡി) നവീകരിക്കുന്നതിന്റെ ഭാഗമായി ലോകാരോഗ്യ സംഘടനയുമായി ചേര്‍ന്ന് ഇന്ത്യയില്‍ ആദ്യമായി നടത്തുന്ന ത്രിദിന ശില്പശാല രാജഗിരി ആശുപത്രിയില്‍ ആരംഭിച്ചു. രാജഗിരി ആശുപത്രി എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോണ്സണ് വാഴപ്പിള്ളി ഉദ്ഘാടനം നിര്‍വഹിച്ചു. ലോകാരോഗ്യ സംഘടനാ വക്താക്കളായ ഡോ. ഇസ്ലാം ഇബ്രാഹിം ആമുഖപ്രഭാഷണവും ഡോ. ഹില്‍ഡേ ദി ഗ്രോവ് മുഖ്യപ്രഭാഷണവും നടത്തി.
ലോകമെമ്പാടും ആരോഗ്യരംഗത്ത് 30 വര്‍ഷമായി തുടരുന്ന ഡിസീസസ് കോഡിംഗിന്റെ 11-ാമത് പുനരവലോകനമാണ് ശില്പശാല ചര്‍ച്ച ചെയ്യുന്നത്. ഐസിഎംആര്‍ സിഡിഐആര് ഡയറക്ടര്‍ ഡോ. പ്രശാന്ത് മാത്തൂര്‍, കേരള സംസ്ഥാന സ്റ്റാറ്റിസ്റ്റിക്സ് ഡയറക്ടര്‍ ബി. ശ്രീകുമാര്‍, രാജഗിരി ആശുപത്രി മെഡിക്കല്‍ ഡയറക്ടര്‍ ഡോ. ജിജി കുരുട്ടുകുളം, രാജഗിരി മെഡിക്കല്‍ റെക്കോര്‍ഡ്സ് വിഭാഗം മേധാവി ബിന്ദു ജിമ്മി എന്നിവര്‍ പ്രസംഗിച്ചു.