ഉപജില്ലാ ശാസ്ത്രമേളയ്ക്ക് തുടക്കമായി
1459015
Saturday, October 5, 2024 5:00 AM IST
നെടുമ്പാശേരി : അങ്കമാലി ഉപജില്ലാ ശാസ്ത്രമേള കുറ്റിപ്പുഴ ക്രിസ്തു രാജാ ഹൈസ്കൂളിൽ ആരംഭിച്ചു. ശാസ്ത്ര സാങ്കേതിക വിദ്യയുടെ നൂതനാശയങ്ങളിലേക്ക് മിഴി തുറക്കുന്ന മേള ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്തംഗവും പിടിഎ പ്രസിഡന്റുമായ ഷിബി പുതുശേരി പതാക ഉയർത്തി. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷത വഹിച്ചു. യോഗത്തിൽ അങ്കമാലി എഇഒ സീന പോൾ സ്വാഗതം പറഞ്ഞു. മാനേജർ ഫാ. തോമസ് മഴുവൻഞ്ചേരി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ,
പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി.വി പ്രദീഷ്, ജില്ലാ പഞ്ചായത്തംഗം കെ.വി. രവീന്ദ്രൻ, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ സി.എം. വർഗീസ്, സി.കെ. കാസിം, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ. അബ്ദുൾ ജബ്ബാർ,
ജനറൽ കൺവീനർ ഹെഡ്മിസ്ട്രസ് പി.പി. ലീന, അധ്യാപക സംഘടനാ പ്രതിനിധികളായ ഷിബി ശങ്കർ, പി.വി. മുരുകദാസ്,സി.എസ്. സിദ്ദിഖ് , ഷാലിമ കെ.എസ്, ഫാ. ജോഷി വേഴപറമ്പിൽ തുടങ്ങിയവർ സംസാരിച്ചു.
അങ്കമാലി ഉപജില്ലയിലെ 110 സ്കൂളുകളിൽ നിന്നായി 1500 ഓളം വിദ്യാർഥികളാണ് ക്രൈസ്റ്റ് രാജ് ഹൈസ്കൂൾ കുറ്റിപ്പുഴ, ഗവ. ജെബിഎസ് കുന്നുകര, സെന്റ് ഫ്രാൻസിസ് എൽപിഎസ് കുറ്റിപ്പുഴ എന്നിവിടങ്ങളിലായി ശാസ്ത്ര മേളയിൽ പങ്കെടുക്കുന്നത്. ശാസ്ത്ര മേള നാളെ സമാപിക്കും. സമാപന സമ്മേളനം വൈകീട്ട് 3.30 ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു അധ്യക്ഷയാകും.