സിബിഎസ്ഇ കൊച്ചി മെട്രോ സഹോദയ കലോത്സവത്തിന് തിരി തെളിഞ്ഞു
1459013
Saturday, October 5, 2024 4:48 AM IST
കളമശേരി : കൊച്ചി മെട്രോ സഹോദയ ജില്ലാ കലോത്സവത്തിന് തിരി തെളിഞ്ഞു. രാജഗിരി പബ്ലിക് സ്കൂൾ ഓഡിറ്റോറിയത്തിൽ എസ്എച്ച് പ്രോവിൻസ് പ്രോവിൻഷ്യാളും മാനേജറുമായ ഫാ. ബെന്നി നൽകര തിരിതെളിച്ചു. കൊച്ചി മെട്രോ സഹോദയ പ്രസിഡന്റും ശ്രീശാരദാ വിദ്യാലയ പ്രിൻസിപ്പാളുമായ ഡോ. ദീപ ചന്ദ്രൻ ചടങ്ങിൽ അധ്യക്ഷയായി.
രാജഗിരി പബ്ലിക് സ്കൂളിലെ 12 സ്റ്റേജുകളിലായി വാശിയേറിയ കലാ മത്സരങ്ങൾ നടന്നു.
ചടങ്ങിൽ സ്കൂൾ ഡയറക്ടർ ഫാ. പൗലോസ് കിടങ്ങേൻ, രാജഗിരി പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ റൂബി ആന്റണി, കെ.പി. ഡിന്റോ തുടങ്ങിയവർ പ്രസംഗിച്ചു.
നിലവിൽ 442 പോയിന്റ് നേടി വിശ്വജ്യോതി പബ്ലിക് സ്കൂൾ ഒന്നാം സ്ഥാനത്തും 438 പോയിന്റ് നേടി ശ്രീ ശാരദ വിദ്യാലയ രണ്ടാം സ്ഥാനത്തും 427പോയിന്റ് നേടി വിദ്യോദയ സ്കൂൾ മൂന്നാംസ്ഥാനത്തുമാണുള്ളത്.