ഹൗസ് ചലഞ്ച്: മൂന്ന് വീടുകളുടെ താക്കോല്‍ കൈമാറി
1458560
Thursday, October 3, 2024 3:20 AM IST
കൊച്ചി: ഹൗസ് ചലഞ്ച് പദ്ധതിയിലൂടെ പൂര്‍ത്തിയാക്കിയ മൂന്നു വീടുകളുടെ താക്കോല്‍ കൈമാറികൊണ്ട് ഗാന്ധിജയന്തി ദിനാഘോഷം നടത്തി. ഹൈബി ഈഡന് എംഎല്‍എ ഉദ്ഘാടനം നിര്‍വഹിച്ചു.
ഹൗസ് ചലഞ്ച് പദ്ധതിയുടെ സ്ഥാപക സിസ്റ്റര്‍ ലിസി ചക്കാലക്കല്‍ അധ്യക്ഷത വഹിച്ചു. ഫോര്‍ട്ട്കൊച്ചി പാണ്ടിക്കുടിയില്‍ പൂര്‍ത്തിയാക്കിയ 206-ാമത് വീടിന്റെ താക്കോല്‍ ഹൈബി ഈഡന് എംപി മണിമേഘലയ്ക്ക് കൈമാറി. കൊച്ചി രാമേശ്വരം കോളനിയില്‍ നിര്‍മിച്ച 207ാമത് വീടിന്റെ താക്കോല്‍ നോവലിറ്റി ഗ്രൂപ്പ് എംഡി ഇ.പി. ജോര്‍ജ്, ജാന്‍സിക്കും, കൊച്ചി മുണ്ടംവേലിയില്‍ നിര്‍മിച്ച 208-ാ മത് വീടിന്റെ താക്കോല്‍ ജോണ്സണ് പുത്തന്‍വീട്ടില്‍, ഫെലിക്സിനും കൈമാറി.
സര്‍ക്കാരിന്റെ ധനസഹായത്തോടെ നിര്‍മാണം ആരംഭിച്ച ഈ വീടുകള്‍ പൂര്‍ത്തിയാക്കാന്‍ ആവശ്യമായ നിര്‍മാണ സാമഗ്രികള്‍ സംഭാവന ചെയ്തത് ഇ.പി. ജോര്‍ജിന്റെയും ജോണ്സണ് പുത്തന്‍വീട്ടിലിന്റെയും കുടുംബമാണ്. ചടങ്ങില്‍ കോര്പറേഷന് സ്ഥിരംസമിതി അധ്യക്ഷ ഷീബ ലാല്‍, ബേബി മറൈന്‍ ഗ്രൂപ്പ് എംഡി രൂപ ജോര്‍ജ്,ആന്‍ ജോര്‍ജ് എന്നിവര്‍ പ്രസംഗിച്ചു.