മുല്ലപ്പെരിയാർ പ്രശ്നം : അനിശ്ചിതകാല റിലേ ഉപവാസ സമരം തുടങ്ങി
1458563
Thursday, October 3, 2024 3:20 AM IST
വൈപ്പിന്‍: മുല്ലപ്പെരിയാര്‍ പ്രശ്നത്തിന് ശാശ്വത പരിഹാരം കാണണമെന്നാവശ്യപ്പെട്ടു മുല്ലപ്പെരിയാര്‍ ടണല്‍ സമരസമിതിയുടെ നേത്വത്തില്‍ ആരംഭിച്ച അനിശ്ചിതകാല റിലേ നിരാഹാരസമരം സുപ്രീംകോടതി അഭിഭാഷകന് കാളീശ്വരംരാജ് ഉദ്ഘാടനം ചെയ്തു.
സുപ്രീംകോടതി വിധിയനുസരിച്ച് തേക്കടി റിസര്‍വോയറില്‍ 50 അടി ഉയരത്തില്‍ പുതിയ ടണല്‍ നിര്‍മിച്ച് അതിലൂടെ തമിഴ്നാട്ടിലേക്ക് കൂടുതല്‍ ജലം ഒഴുക്കി വിടണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അണക്കെട്ടില്‍ വെള്ളം കുറച്ച് നിര്‍ത്തി അപകടരഹിതമാക്കാനും ഇതുവഴി സാധിക്കുമെന്ന് അദ്ദേഹം അവകാശപ്പെട്ടു.
ഇതേ ആവശ്യം ഉയര്‍ത്തുന്ന സമരസമിതി പുതിയ ഡാം എന്ന സംസ്ഥാന സര്‍ക്കാരിന്റെയും നിലവിലെ ഡാമില്‍ ജല നിരപ്പ് ഉയര്‍ത്തണമെന്ന തമിഴ്നാടിന്റെയും ആവശ്യത്തോട് യോജിക്കുന്നില്ലെന്നു സമര സമിതി ചൂണ്ടിക്കാട്ടി.
രമേഷ് രവി അധ്യക്ഷത വഹിച്ചു. സമരസമിതി മുന്‍ ചെയര്മാന് സി.പി. റോയ്, സമരസമിതി പ്രസിഡന്റ് വി.കെ. സന്തോഷ്, എളങ്കുന്നപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് രസികല പ്രിയരാജ്, അംഗം റസിയ ജമാല്‍, സിപ്പി പള്ളിപ്പുറം, അനില്‍ പ്ലാവിയന്‍സ്, മാത്യൂസ് പുതുശേരി, നടി പൗളി വത്സന്, ജോണ്സണ്, കോട്ടൂര്‍ ബാഹുലേയന്, ഫ്രാന്‍സിസ് കളത്തിപ്പറമ്പില്‍ എന്നിവര്‍ പ്രസംഗിച്ചു.