വായന നന്മയുള്ള മനുഷ്യരെ സൃഷ്ടിക്കുന്നു: വി.ഡി. സതീശന്
1458553
Thursday, October 3, 2024 3:01 AM IST
കൊച്ചി: വായന മനുഷ്യനെ നന്മയുള്ള മൂല്യങ്ങളിലേക്ക് നയിക്കുമെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശന്. കെപിസിസി വിചാര്‍ വിഭാഗ് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ തകര്‍ന്ന വയനാട് ജില്ലയിലെ വെള്ളരിമല സ്കൂളിന് ലൈബ്രറി പുസ്തകങ്ങള്‍ നല്കുന്ന ബുക്ക് ബാങ്ക് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ വായനയിലൂടെ വളര്‍ന്നാല്‍ നല്ല മൂല്യങ്ങളുള്ള മനുഷ്യരായി മാറുമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
വിചാര്‍ വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അധ്യക്ഷത വഹിച്ചു. വിന്‍സ് പെരിഞ്ചേരി,ജോസ് മാത്യു ബാബു, അനു സെബാസ്റ്റ്യന്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു. നാല് അഞ്ച് തീയതികളില്‍ എറണാകുളം ഡിസിസി ഓഫീസിന് മുന്നിലുള്ള വിചാര്‍ വിഭാഗ് കളക്ഷന്‍ ടേബിളില്‍ രാവിലെ 10 മുതല്‍ വൈകീട്ട് അഞ്ചു വരെ സ്കൂളിനുവേണ്ടി പുസ്തകങ്ങള്‍ സംഭാവന ചെയ്യാവുന്നതാണെന്ന് വിചാര്‍ വിഭാഗ് ജില്ലാ ചെയര്മാന് ഷൈജു കേളന്തറ അറിയിച്ചു.