ഗാന്ധിയെ അനുസ്മരിച്ച് ഡിസിസി : ഗാന്ധി മാര്‍ഗം ലോക സമാധാനത്തിന്റേതു കൂടിയാണ്: ബെന്നി ബഹനാന്
1458554
Thursday, October 3, 2024 3:01 AM IST
കൊച്ചി: സത്യത്തിന്റെയും അഹിംസയുടെയും ദൂതനായ മഹാത്മാ ഗാന്ധിയുടെ മാര്‍ഗം ലോക സമാധാനത്തിന്റേതുകൂടിയാണെന്ന് ബെന്നി ബെഹനാന് എംപി. ഇന്ന് രാജ്യത്തും ലോകത്താകമാനവും നടമാടുന്ന ഹിംസയുടെ മുറവിളികള്ക്കുള്ള പരിഹാരം അദ്ദേഹത്തിന്റെ ശാന്തിമന്ത്രങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.
എറണാകുളം ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി നടത്തിയ 155-ാം ഗാന്ധി ജയന്തിയാഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അധ്യക്ഷത വഹിച്ചു.
എംപിമാരായ ഹൈബി ഈഡന്, ജെബി മേത്തര്‍, എംഎല്‍എമാരായ ടി.ജെ. വിനോദ്, അന്‍വര്‍ സാദത്ത്, നേതാക്കളായ കെ.പി. ധനപാലന്, ഡൊമിനിക് പ്രസന്റേഷന്, ജയ്സണ്‍ ജോസഫ് തുടങ്ങിയവര്‍ പങ്കെടുത്തു.
ജില്ലയിലെ 155 മണ്ഡലം കമ്മിറ്റികളുടെയും 1800ല്‍ പരം ബൂത്ത് കമ്മികളുടെയും നേതൃത്വത്തില്‍ ജില്ലയിലുടനീളം ഗാന്ധി ജയന്തി ആഘോഷ പരിപാടികള്‍ സംഘടിപ്പിച്ചു.