തിരുനാളാഘോഷം
1458789
Friday, October 4, 2024 4:13 AM IST
സെന്റ് മേരീസ് കത്തീഡ്രൽ ബസിലിക്കയിൽ
കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയില്‍ തുറമുഖ മാതാവിന്റെ ദര്‍ശന തിരുനാളിന് കൊടിയേറി. റവ.ഡോ. ആന്റണി നരികുളം കൊടിയേറ്റ് നിര്‍വഹിച്ചു. ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. വര്‍ഗീസ് മണവാളന്, ഫാ. റോബിന് വാഴപ്പിള്ളി, ഫാ. ജീന്‍സ് ഞാണയ്ക്കല്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.
തിരുനാള്‍ ദിനമായ ആറിന് രാവിലെ ഒമ്പതിന് സെന്റ് മേരീസ് കോണ്‍വെന്റില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന, തുടർന്ന് ബസിലിക്കയിലേക്ക് പ്രദക്ഷിണം, സ്നേഹവിരുന്ന് എന്നിവ ഉണ്ടായിരിക്കും. ഏഴിന് മരിച്ചവരുടെ ഓര്‍മദിനം. രാവിലെ എട്ടിന് സെമിത്തേരിയില്‍ കുര്‍ബാന, സെമിത്തേരി വെഞ്ചിരിപ്പ്.
മൂക്കന്നൂർ ചെറുപുഷ്പാശ്രമ ദേവാലയത്തിൽ
അങ്കമാലി : മൂക്കന്നൂര്‍ ചെറുപുഷ്പാശ്രമ ദേവാലയത്തില്‍ ഇടവകമധ്യസ്ഥയായ വിശുദ്ധ കൊച്ചുത്രേസ്യയുടെ തിരുന്നാള്‍ ഇന്നും നാളെയും മറ്റെന്നാളുമായി ആഘോഷിക്കും. ഇന്നു വൈകുന്നേരം 5.30 ന് മൂക്കന്നൂര്‍ സെന്റ് മേരീസ് ഫോറോന വികാരി റവ. ഡോ. ജോസ് പൊളളയില്‍ തിരുനാളിന് കൊടിയേറ്റും.
പ്രധാന തിരുനാള്‍ ദിനമായ ഞായറാഴ്ച രാവിലെ 6.15ന് ദിവ്യബലി. 7.45 ന് ചെറുപുഷ്പ സഭാംഗങ്ങള്‍ക്കായി നടക്കുന്ന ദിവ്യബലിക്ക് ഫാ. മാത്യൂസ് ആണ്ടൂര്‍ കാര്‍മികനാകും. റവ. ഡോ. ഫ്രാന്‍സിസ് ചിറ്റിനപ്പിളളി സന്ദേശം നല്‍കും. പത്തിനു നടക്കുന്ന തിരുനാള്‍ പാട്ടുകുര്‍ബാനയ്ക്ക് ഫാ. ജോയല്‍ വാഴപറമ്പില്‍ മുഖ്യകാര്‍മികത്വം വഹിക്കും.
റവ.ഡോ. ജോസ് ഓലിയപ്പുറം സന്ദേശം നല്‍കും. തുടര്‍ന്ന് പ്രസുദേന്തി വാഴ്ച്ച, പ്രദക്ഷിണം. വൈകുന്നേരം അഞ്ചിനുള്ള ദിവ്യബലിക്ക് മോണ്‍. വര്‍ഗീസ് ഞാളിയത്ത് കാര്‍മികത്വം വഹിക്കും. ഏഴിന് ഗാനമേള എന്നിവയും ഉണ്ടാകുമെന്ന് ജനറല്‍ കണ്‍വീനര്‍ കെ.ഡി. ഫിലിപ്പച്ചന്, സെക്രട്ടറി ഷിജോ പുതുശേരി, പ്രോഗ്രാം ചെയര്മാന് ജെയ്സന് ഇടശേരി അറിയിച്ചു.
ചേരാനല്ലൂർ പള്ളിയിൽ ജപമാലയജ്ഞം
ചേരാനല്ലൂർ: സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് ഇടവകയിൽ പരിശുദ്ധ ദൈവമാതാവിന്റെ ജപമാലയജ്ഞം ഇന്ന് ആരംഭിക്കും. ഇടവകയിലെ 27 കുടുംബയൂണിറ്റുകളിലെ തിരഞ്ഞെടുക്കപ്പെട്ട 270 ഭവനങ്ങളിൽ 10 ദിവസം ജപമാല ചൊല്ലി പ്രാർഥിക്കും.
ഒക്ടോബർ 14 മുതൽ 23 വരെ ആഘോഷമായ ജപമാല ഇടവക ദേവാലയത്തിൽ നടക്കും. വൈകിട്ട് ആറിന് കുർബാന. തുടർന്ന് വചനപ്രഘോഷണം, ജപമാല, പരിശുദ്ധ കുർബാനയുടെ ആശീർവാദം.തിരുകർമ്മങ്ങൾക്ക് വികാരി ഫാ. തോമസ് പെരുമായൻ നേതൃത്വം നൽകും.