കന്നി 20 പെരുന്നാൾ : കബർ വണങ്ങാൻ ഗജവീരന്മാരെത്തി
1459018
Saturday, October 5, 2024 5:00 AM IST
കോതമംഗലം: ആഗോള സർവമത തീർഥാടന കേന്ദ്രമായ കോതമംഗലം മാർത്തോമ്മ ചെറിയ പള്ളിയിലെ കന്നി 20 പെരുന്നാളിന് ഗജവീരന്മാർ എൽദോ മാർ ബസേലിയോസ് ബാവായുടെ കബർ വണങ്ങാനെത്തി. പള്ളിക്കു ചുറ്റും പ്രദക്ഷിണം നടത്തി നേർച്ച അർപ്പിച്ചാണ് ഗജവീരന്മാർ കബർ വണങ്ങിയത്.
ശർക്കരയും പഴവും നൽകി ഗജവീരൻമാരെ ഇടവക വികാരി ഫാ. ജോസ് പരത്തുവയലിൽ, ട്രസ്റ്റിമാർ, മാനേജിംഗ് കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്ന് സ്വീകരിച്ചു. ഗജവീരൻമാരുടെ കബർ വണക്കം കാണാൻ ഇടവകാംഗങ്ങളും ആന പ്രേമികളുമടങ്ങുന്ന ജനാവലിയുമുണ്ടായിരുന്നു.