അങ്കമാലി നഗരസഭ: ടി.വൈ. ഏല്യാസ് രാജിവയ്ക്കണമെന്ന്
1459008
Saturday, October 5, 2024 4:48 AM IST
അങ്കമാലി: നഗരസഭാ വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ ടി.വൈ.ഏല്യാസ് സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യവു മായി സമിതി അംഗങ്ങൾ. വികസനകാര്യ സമിതി യഥാസമയം വിളിച്ചു ചേര്‍ക്കാതെയും തീരുമാനങ്ങള്‍ എടുക്കാതെയും നഗരസഭയുടെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് തുരങ്കം വയ്ക്കുന്ന നടപടിയാണ് സമിതി അധ്യക്ഷന്‍ സ്വീകരിക്കുന്നതെന്ന് അംഗങ്ങള്‍ ആരോപിച്ചു.
ഉത്തരവാദിത്തപ്പെട്ട പദവി വഹിക്കുന്നയാള്‍ നിലയ്ക്ക് പദവിയ്ക്ക് നിരക്കാത്ത പ്രവര്‍ത്തനങ്ങളാണ് നിരന്തരമായി നടത്തുന്നത്.
കൗണ്‍സില്‍ യോഗങ്ങള്‍ അലങ്കോലപ്പെടുത്തല്‍, ഉദ്യോഗസ്ഥരെ കൈയ്യേറ്റം ചെയ്യല്‍, ശുചീകരണ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തടസപ്പെടുത്തല്‍ തുടങ്ങി നഗരസഭയുടെ പ്രവര്‍ത്തനങ്ങള്‍ പിന്നോട്ടടിപ്പിക്കാനാണ് ഇദ്ദേഹം ശ്രമിക്കുന്നത്.
ഭരണത്തിന്റെ ഭാഗമായി നിലകൊള്ളുകയും വികസന വിരുദ്ധ നിലപാട് സ്വീകരിക്കുകയും ചെയ്യുന്ന ഇരട്ടത്താപ്പ് സമീപനം അവസാനിപ്പിച്ച് ടി.വൈ.ഏല്യാസ് വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷന്‍ സ്ഥാനം എത്രയും വേഗം രാജി വച്ചൊഴിയണമെന്ന് സമിതിയംഗങ്ങളായ ബാസ്റ്റിന് ഡി. പാറയ്ക്കല്‍, പോള്‍ ജോവര്‍, ഷൈനി മാര്ട്ടിന് എന്നിവര്‍ ആവശ്യപ്പെട്ടു.