മരട് കൊട്ടാരം ഫാസ്റ്റ്ഫുഡിൽ ഭക്ഷ്യവിഭാഗം പരിശോധന
1459009
Saturday, October 5, 2024 4:48 AM IST
മരട് : പഴക്കംചെന്ന് കേടായ ചിക്കൻബിരിയാണി കൊടുത്തുവെന്ന ആരോപണത്തെത്തുടർന്ന് മരട് കൊട്ടാരം ഫാസ്റ്റ്ഫുഡിൽ നഗരസഭ ആരോഗ്യ വിഭാഗം പരിശോധന നടത്തി. വ്യാഴാഴ്ച രാത്രി ഫാസ്റ്റ്ഫുഡിൽ നിന്നു നൽകിയ 11 ബിരിയാണി പൊതികളാണ് കേടായനിലയിൽ ആയിരുന്നതായി പരാതി ഉയർന്നത്.
ഭക്ഷണം കഴിച്ചതിൽ ഒരു കുടുംബത്തിലെ എല്ലാവർക്കും വയറിളക്കം വന്നതിനെ തുടർന്ന് ചികിത്സ തേടി. രൂക്ഷമായ ഗന്ധം വന്നതിനെ തുടർന്ന് മറ്റുള്ളവർ കഴിച്ചില്ല. സാംപിൾ ലാബിലേക്ക് അയച്ചു. ആരോഗ്യ വിഭാഗം ഇന്നലെ രാവിലെയായിരുന്നു പരിശോധന നടത്തിയത്.
ഹോട്ടലിൽ വൃത്തിഹീനമായ സാഹചര്യത്തിലാണ് പാചകം നടക്കുന്നതെതെന്ന് നഗരസഭ ആരോഗ്യ വിഭാഗം കണ്ടെത്തിയതിനെ തുടർന്ന് സ്ഥാപനത്തിന് നോട്ടീസ് നൽകി. ഭക്ഷ്യ വിൽപന കേന്ദ്രങ്ങളിൽ അടുത്ത ദിവസവും പരിശോധന തുടരുമെന്ന് അവികൃതർ അറിയിച്ചു. ഹോട്ടലിനെതിരെ ഭക്ഷ്യ സുരക്ഷാ വിഭാഗത്തിലും പരാതി രജിസ്റ്റർ ചെയ്തിതിട്ടുണ്ട്.