വിദ്യാർഥിനിയോട് അപമര്യാദ: യുവാവ് അറസ്റ്റിൽ
1459005
Saturday, October 5, 2024 4:48 AM IST
കളമശേരി: സ്കൂളിലേക്ക് നടന്നു പോവുകയായിരുന്ന പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിയോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പോലീസ് പിടികൂടി. തൃക്കാക്കര വടകോട് കുഴിക്കാട്ട് വീട്ടിൽ മുഹമ്മദ് ഇജാസി(26)നെയാണ് കളമശേരി പോലീസ് അറസ്റ്റ് ചെയ്തത്.
കളമശേരി എസ്ഐ വി. വിഷ്ണുവിന്റെ നേതൃത്വത്തിൽ എഎസ്ഐ ഷിനി, സിപിഒമാരായ മാഹിൻ, നിഷാദ് നെപ്പോളിയൻ എന്നിവർ ചേർന്നാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.