നിരോധിത പുകയില ഉത്പന്നവുമായി യുവാവ് കുടുങ്ങി
1459003
Saturday, October 5, 2024 4:40 AM IST
ചെറായി: വില്പനയ്ക്കായി ഓട്ടോറിക്ഷയിൽ കൊണ്ടുവരികയായിരുന്ന നിരോധിത പുകയില ഉല്പന്നവുമായി യുവാവ് പിടിയിൽ. ചെറായി പല്ലേക്കാട്ട് അഖിലാ(33)ണ് പിടിയിലായത്. ഇന്നലെ രാവിലെ ചെറായി കരുത്തല ഭാഗത്ത് മുനമ്പം പോലീസും എക്സൈസും സംയുക്തമായി നടത്തിയ പരിശോധനയിലാണ് ഇയാൾ കുടുങ്ങിയത്.
ഓട്ടോറിക്ഷയിൽ നിന്നും 555 പാക്കറ്റ് ഹാൻസ് പോലീസ് കണ്ടെത്തി. കൂടാതെ ഹാൻസ് വിറ്റ് കിട്ടിയ 4040 രൂപയും ഓട്ടോയിൽ നിന്ന് പോലീസ് കണ്ടെടുത്തു. ഹാൻസും ഓട്ടോറിക്ഷയും പോലീസ് പിടിച്ചെടുത്തു. ഇവ ഞാറക്കൽ കോടതിയിൽ ഹാജരാക്കുമെന്ന് പോലീസ് അറിയിച്ചു.
മുനമ്പം എസ്ഐ ടി.ബി. ബിബിൻ, സിപിഒ മുഹമ്മദ് യാസർ, വി.ടി. തരുൺകുമാർ , വി.വി. വിനീഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.