അക്ഷര ഭവനത്തിന് 2.25 ലക്ഷം നൽകി
1458798
Friday, October 4, 2024 4:16 AM IST
മൂവാറ്റുപുഴ: വയനാട് ദുരന്ത ബാധിതർക്ക് എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സിൽ നിർമിച്ചു നൽകുന്ന അക്ഷര ഭവനത്തിനായി മൂവാറ്റുപുഴ താലൂക്ക് ലൈബ്രറി കൗണ്‍സിൽ 2.25 ലക്ഷം നൽകി. 2.25 ലക്ഷത്തിന്റെ ചെക്ക് ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ താലൂക്ക് സെക്രട്ടറി സി.കെ. ഉണ്ണിയിൽനിന്ന് ഏറ്റുവാങ്ങി. സംസ്ഥാന ലൈബ്രറി കൗണ്‍സിൽ അംഗം ജോസ് കരിന്പന ഉദ്ഘാടനം ചെയ്തു. താലൂക്ക് വൈസ് പ്രസിഡന്റ് പി. അർജുനൻ അധ്യക്ഷത വഹിച്ചു.
പി.കെ. വിജയൻ, കെ.എൻ. മോഹനൻ, രാജി കെ. പോൾ, കെ.കെ. ജയേഷ്, എം.എ. എൽദോസ്, പി.ബി. സിന്ധു, വി.ടി. യോഹന്നാൻ, സി.ടി. ഉലഹന്നാൻ, അഭിലാഷ് കെ. ഡേവിഡ് എന്നിവർ പ്രസംഗിച്ചു. കേരള സ്റ്റേറ്റ് ലൈബ്രറി കൗണ്‍സിൽ വയനാട് ദുരന്ത ഭൂമിയിൽ വീട് നഷ്ടപ്പെട്ടവർക്കായി നിർമിച്ചു നൽകുന്ന 15 അക്ഷര ഭവനങ്ങളിൽ ഒന്ന് എറണാകുളം ജില്ലാ ലൈബ്രറി കൗണ്‍സിലാണ് നിർമിച്ചുനൽകുന്നത്.
ഒരു അക്ഷരഭവനത്തിന് 14 ലക്ഷമാണ് ലൈബ്രറി കൗണ്‍സിൽ ചെലവ് കണക്കാക്കുന്നത്. സർക്കാരിന്റെ നിബന്ധനകൾക്കും നിർദേശങ്ങൾക്കും വിധേയമായിട്ടാണ് അക്ഷര ഭവനങ്ങൾ നിർമിക്കുന്നതെന്ന് ജില്ലാ ലൈബ്രറി കൗണ്‍സിൽ സെക്രട്ടറി എം.ആർ. സുരേന്ദ്രൻ പറഞ്ഞു.