ഞാ​റ്റു​വേ​ല ച​ന്ത​യു​മാ​യി പ​ഞ്ചാ​യ​ത്തു​ക​ൾ
Saturday, July 6, 2024 4:08 AM IST
കോ​ത​മം​ഗ​ലം: തി​രു​വാ​തി​ര ഞാ​റ്റു​വേ​ല​യോ​ട​നു​ബ​ന്ധി​ച്ചു വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്തും കൃ​ഷി ഭ​വ​നും സം​യു​ക്ത​മാ​യി ഞാ​റ്റു​വേ​ല ച​ന്ത സം​ഘ​ടി​പ്പി​ച്ചു. വാ​ര​പ്പെ​ട്ടി കൃ​ഷി​ഭ​വ​ൻ അ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി വാ​ര​പ്പെ​ട്ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. ച​ന്ദ്ര​ശേ​ഖ​ര​ൻ നാ​യ​ർ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ശ​ശി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ബ്ലോ​ക്ക് വൈ​സ് പ്ര​സി​ഡ​ന്‍റ് ഡ​യാ​ന നോ​ബി, ബ്ലോ​ക്ക് അം​ഗം നി​സ​മോ​ൾ, പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​രാ​യ എം.​എ​സ്. ബെ​ന്നി, ദീ​പ ഷാ​ജു, അം​ഗ​ങ്ങ​ളാ​യ ഹു​സൈ​ൻ, പി.​പി. കു​ട്ട​ൻ, പ്രി​യ സ​ന്തോ​ഷ്, ഷ​ജി ബ​സി, സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ ധ​ന്യ സ​ന്തോ​ഷ്, കാ​ർ​ഷി​ക വി​ക​സ​ന സ​മി​തി അം​ഗ​ങ്ങ​ൾ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

വി​വി​ധ​യി​നം തൈ​ക​ൾ, ഒ​രു കോ​ടി ഫ​ല​വൃ​ക്ഷ​തൈ പ​ദ്ധ​തി പ്ര​കാ​രം പ്ലാ​വ് തൈ​ക​ൾ, പ​ച്ച​ക്ക​റി വി​ത്തു​ക​ൾ, കൂ​ണ്‍, മൂ​ല്യ​വ​ര്ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ എ​ന്നി​വ ല​ഭ്യ​മാ​ക്കി​യി​രു​ന്നു.


കോ​ല​ഞ്ചേ​രി: പൂ​തൃ​ക്ക പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഞാ​റ്റു​വേ​ല ച​ന്ത​യും ക​ർ​ഷ​ക​സ​ഭ​യും സം​ഘ​ടി​പ്പി​ച്ചു. പൂ​തൃ​ക്ക ഹ​രി​ത പ​ച്ച​ക്ക​റി സ​മി​തി ഹാ​ളി​ൽ പ​ഞ്ചാ​യ​ത്തു​ത​ല ഉ​ദ്ഘാ​ട​നം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ടി.​പി. വ​ർ​ഗീ​സ് നി​ർ​വ​ഹി​ച്ചു.​സ്റ്റാ​ൻ​ഡി​ങ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ മാ​ത്യൂ​സ് കൂ​മ​ണ്ണൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​തോ​ട​നു​ബ​ന്ധി​ച്ച് കു​ള്ള​ൻ തെ​ങ്ങി​ൻ തൈ​ക​ളു​ടെ​യും, ചെ​ണ്ടു​മ​ല്ലി തൈ​ക​ളു​ടേ​യും, കു​രു​മു​ള​ക് വ​ള്ളി​ക​ളു​ടേ​യും വി​ത​ര​ണോ​ദ്ഘാ​ട​ന​വും ന​ട​ത്തി.

പ​ര​മ്പ​രാ​ഗ​ത വി​ത്തി​ന​ങ്ങ​ളു​ടേ​യും, തൈ​ക​ളു​ടേ​യും ക​ർ​ഷ​ക​ർ ഉ​ൽ​പ്പാ​ദി​പ്പി​ച്ച പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ത​ര​ണ​വും വി​ൽ​പ്പ​ന​യും ന​ട​ന്നു. അംഗങ്ങളായ ജിം​സി വ​ർ​ഗീ​സ്, സം​ഗീ​ത, ശോ​ഭ​ന സ​ലി​ഭ​ൻ എ​ന്നി​വ​രും ക​ർ​ഷ​ക പ്ര​തി​നി​ധി​ക​ളും, എ​ഡി​സി അം​ഗ​ങ്ങ​ളും, കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ എം.​റ്റി. അ​ജു​മോ​ൾ, മു​ഹ​മ്മ​ദ് കു​ഞ്ഞ്, ട്രൈ​ബി തോ​മ​സ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.