അ​മ​ര കു​ടി​വെ​ള്ള പ​ദ്ധ​തി നി​ര്‍മാ​ണം പൂ​ര്‍ത്തി​യാ​ക്ക​ണമെന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ്
Thursday, September 26, 2024 7:24 AM IST
തൃ​ക്കൊ​ടി​ത്താ​നം: അ​മ​ര കു​ടി​വെ​ള്ള പ​ദ്ധ​തി ക​മ്മീ​ഷ​നിം​ഗ് അ​ന​ന്ത​മാ​യി നീ​ളു​ന്ന​ത് ജ​ന​ങ്ങ​ളോ​ടു​ള്ള വെ​ല്ലു​വി​ളി​യാ​ണെ​ന്ന് കേ​ര​ള കോ​ണ്‍ഗ്ര​സ് തൃ​ക്കൊ​ടി​ത്താ​നം മ​ണ്ഡ​ലം ക​മ്മി​റ്റി. ജ​ൽജീ​വ​ന്‍ മി​ഷ​ന്‍ പ​ദ്ധ​തി​ക്കാ​യി വെ​ട്ടി​പ്പൊ​ളി​ച്ച തൃ​ക്കൊ​ടി​ത്താ​നം പ​ഞ്ചാ​യ​ത്തി​ലെ റോ​ഡു​ക​ള്‍ എ​ത്ര​യും വേ​ഗം കോ​ണ്‍ക്രീ​റ്റ് ചെ​യ്ത് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. റോ​ഡ് ന​ന്നാ​ക്കാ​ത്ത​തി​നെ​തി​രേ ശ​ക്ത​മാ​യ സ​മ​രം സം​ഘ​ടി​പ്പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സ​ണ്ണി​ച്ച​ന്‍ പു​ലി​ക്കോ​ടി​ന്‍റ് അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍ന്ന യോ​ഗം പാ​ര്‍ട്ടി വൈ​സ് ചെ​യ​ര്‍മാ​ന്‍ കെ.​എ​ഫ്. വ​ര്‍ഗീ​സ് ഉ​ദ്ഘാ​ട​നം ചെ​യ്തു.


ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജ​യ്‌​സ​ണ്‍ ജോ​സ​ഫ്, മാ​ത്തു​ക്കു​ട്ടി പ്ലാ​ത്താ​നം, വി.​ജെ. ലാ​ലി, ജോ​ര്‍ജു​കു​ട്ടി മാ​പ്പി​ള​ശേ​രി, ആ​ര്‍. ശ​ശി​ധ​ര​ന്‍ നാ​യ​ര്‍, സി.​ടി. വ​ത്സ​പ്പ​ന്‍, സി​ബി ചാ​മ​ക്കാ​ല, ജ​യിം​സ് പ​താ​രം​ചി​റ, ബി​ജു ചെ​റു​കാ​ട്, ഫ്രാ​ന്‍സി​സ് ജോ​സ​ഫ്, കെ.​കെ. തോ​മ​സ്, തോ​മ്മാ​ച്ച​ന്‍ മ​തി​ല​ക​ത്തു​കു​ഴി, മോ​ളി ത​ട്ടാ​ര​പ്പ​ള്ളി, സി​ന്‍റോ സി​ബി എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.