ജി​ല്ലാ ആ​ശു​പ​ത്രി​യി​ല്‍ ഇ​ന്‍റഗ്രേ​റ്റ​ഡ് പ​ബ്ലി​ക് ഹെ​ല്‍​ത്ത് ലാ​ബ് തു​ട​ങ്ങി
Wednesday, September 25, 2024 7:34 AM IST
കോ​​ട്ട​​യം: പ്ര​​ധാ​​ന​​മ​​ന്ത്രി ആ​​യു​​ഷ്മാ​​ന്‍ ഭാ​​ര​​ത് മി​​ഷ​​ന്‍ ഹെ​​ല്‍​ത്ത് ഇ​​ന്‍​ഫ്രാ​​സ്ട്ര​​ക്ച​​ര്‍ മി​​ഷ​​ന്‍ പ​​ദ്ധ​​തി​​യി​​ല്‍ ഉ​​ള്‍​പ്പെ​​ടു​​ത്തി ആ​​രോ​​ഗ്യ​​കേ​​ര​​ളം പ​​ദ്ധ​​തി​​യി​​ലൂ​​ടെ അ​​നു​​വ​​ദി​​ച്ച ഒ​​ന്നേ​​കാ​​ല്‍ കോ​​ടി രൂ​​പ ചെ​​ല​​വി​​ട്ടു കോ​​ട്ട​​യം ജ​​ന​​റ​​ല്‍ ആ​​ശു​​പ​​ത്രി​​യി​​ല്‍ നി​​ര്‍​മി​​ച്ച ഇ​​ന്‍റ​​ഗ്രേ​​റ്റ​​ഡ് പ​​ബ്ലി​​ക് ഹെ​​ല്‍​ത്ത് ലാ​​ബ് പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​ങ്ങി.

മ​​ന്ത്രി വീ​​ണാ ജോ​​ര്‍​ജ് ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു. മ​​ന്ത്രി വി.​എ​​ന്‍. വാ​​സ​​വ​​ന്‍ ച​​ട​​ങ്ങി​​ല്‍ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു. 96 ല​​ക്ഷം രൂ​​പ കെ​​ട്ടി​​ട​​നി​​ര്‍​മാ​​ണ​​പ്ര​​വ​​ര്‍​ത്ത​​ന​​ങ്ങ​​ള്‍​ക്കും ബാ​​ക്കി​ത്തു​​ക അ​​ത്യാ​​ധു​​നി​​ക ലാ​​ബ് ഉ​​പ​​ക​​ര​​ണ​​ങ്ങ​​ള്‍ വാ​​ങ്ങു​​ന്ന​​തി​​നു​​മാ​​ണ് ചെ​​ല​​വ​​ഴി​​ച്ചി​​രി​​ക്കു​​ന്ന​​ത്. ബ​​യോ​​കെ​​മി​​സ്ട്രി, പ​​തോ​​ള​​ജി, മൈ​​ക്രോ​​ബ​​യോ​​ള​​ജി എ​​ന്നീ വി​​ഭാ​​ഗ​​ങ്ങ​​ളാ​​ണ് പ്ര​​വ​​ര്‍​ത്തി​​ക്കു​​ന്ന​​ത്. പ്രാ​​ഥ​​മി​​ക ആ​​രോ​​ഗ്യ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ല്‍​നി​​ന്നു റ​​ഫ​​റ​​ല്‍ ആ​​യി ല​​ഭി​​ക്കു​​ന്ന ല​​ബോ​​റ​​ട്ട​​റി പ​​രി​​ശോ​​ധ​​ന​​ക​​ള്‍ ഹ​​ബ്ബ് ആ​​ന്‍​ഡ് സ്പോ​​ക്ക് രീ​​തി​​യി​​ല്‍ കു​​റ​​ഞ്ഞ നി​​ര​​ക്കി​​ല്‍ ചെ​​യ്യാ​​ന്‍ ലാ​​ബി​​ലൂ​​ടെ സാ​​ധി​​ക്കും.


ച​​ട​​ങ്ങി​​ല്‍ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍ എം​​എ​​ല്‍​എ, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് പ്ര​​സി​​ഡ​​ന്‍റ് കെ.​വി. ബി​​ന്ദു, ജി​​ല്ലാ ക​​ള​​ക്ട​​ര്‍ ജോ​​ണ്‍ വി. ​​സാ​​മു​​വ​​ല്‍, ന​​ഗ​​ര​​സ​​ഭാ​​ധ്യ​​ക്ഷ ബി​​ന്‍​സി സെ​​ബാ​​സ്റ്റ്യ​​ന്‍, ജി​​ല്ലാ പ​​ഞ്ചാ​​യ​​ത്ത് വൈ​​സ് പ്ര​​സി​​ഡ​​ന്‍റ് ജോ​​സ് പു​​ത്ത​​ന്‍​കാ​​ല, ജി​ല്ലാ ​പ​​ഞ്ചാ​​യ​​ത്തം​​ഗം പി.​എ​​സ്. പു​​ഷ്പ​​മ​​ണി, ന​​ഗ​​ര​​സ​​ഭാം​​ഗം സി​​ന്‍​സി പാ​​റ​​യി​​ല്‍, ജി​​ല്ലാ മെ​​ഡി​​ക്ക​​ല്‍ ഓ​​ഫീ​​സ​​ര്‍ ഡോ. ​​എ​​ന്‍. പ്രി​​യ തു​​ട​​ങ്ങി​​യ​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു.