സി.എ​ഫ്. തോ​മ​സി​ന്‍റെ നാ​ലാം ച​ര​മ​വാ​ര്‍​ഷി​ക സ​മ്മേ​ള​നം 27ന്
Wednesday, September 25, 2024 7:34 AM IST
ച​​ങ്ങ​​നാ​​ശേ​​രി: കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് മു​​ന്‍ ചെ​​യ​​ര്‍​മാ​​നും മു​​ന്‍​മ​​ന്ത്രി​​യും തു​​ട​​ര്‍​ച്ച​​യാ​​യ 41 വ​​ര്‍​ഷം ച​​ങ്ങ​​നാ​​ശേ​​രി എം​​എ​​ല്‍​എ​​യു​​മാ​​യി​​രു​​ന്ന സി.​​എ​​ഫ്. തോ​​മ​​സി​ന്‍റെ നാ​​ലാം ച​​ര​​മ​​വാ​​ര്‍​ഷി​​കം 27ന് ​​യു​​ഡി​​എ​​ഫ് ച​​ങ്ങ​​നാ​​ശേ​​രി നി​​യോ​​ജ​​ക മ​​ണ്ഡ​​ലം ക​​മ്മ​​റ്റി​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​ച​​രി​​ക്കും. രാ​​വി​​ലെ ക​​ത്തീ​​ഡ്ര​​ല്‍ പ​​ള്ളി​​യി​​ല്‍ ന​​ട​​ക്കു​​ന്ന തി​​രു​​ക്ക​​ര്‍​മ​​ങ്ങ​​ള്‍​ക്കു ശേ​​ഷം 10.30ന് ​​ച​​ങ്ങ​​നാ​​ശേ​​രി സെ​​ന്‍​ട്ര​​ല്‍ ജം​​ഗ്ഷ​​നി​​ല്‍ സി.​​എ​​ഫ്. തോ​​മ​​സി​ന്‍റെ ഛായാ​​ചി​​ത്ര​​ത്തി​​ല്‍ യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ പു​​ഷ്പാ​​ര്‍​ച്ച​​ന ന​​ട​​ത്തും.

11ന് ​​അ​​രി​​ക്ക​​ത്തി​​ല്‍ അ​​മൃ​​ത ഓ​​ഡി​​റ്റോ​​റി​​യ​​ത്തി​​ല്‍ ന​​ട​​ക്കു​​ന്ന അ​​നു​​സ്മ​​ര​​ണ സ​​മ്മേ​​ള​​നം കോ​​ണ്‍​ഗ്ര​​സ് വ​​ര്‍​ക്കിം​​ഗ് ക​​മ്മി​​റ്റി​​യം​​ഗം ര​​മേ​​ശ് ചെ​​ന്നി​​ത്ത​​ല എം​​എ​​ല്‍​എ ഉ​​ദ്ഘാ​​ട​​നം ചെ​​യ്യും. കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ് ചെ​​യ​​ര്‍​മാ​​ന്‍ പി.​​ജെ. ജോ​​സ​​ഫ് എം​​എ​​ല്‍​എ അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. എം​​പി​മാ​രാ​യ കൊ​​ടി​​ക്കു​​ന്നി​​ല്‍ സു​​രേ​​ഷ്, ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ്, എം​​എ​​ല്‍​എ​മാ​രാ​യ തി​​രു​​വ​​ഞ്ചൂ​​ര്‍ രാ​​ധാ​​കൃ​​ഷ്ണ​​ന്‍, മോ​​ന്‍​സ് ജോ​​സ​​ഫ്, ചാ​​ണ്ടി ഉ​​മ്മ​​ന്‍,


മു​​ന്‍​മ​​ന്ത്രി കെ.​​സി. ജോ​​സ​​ഫ്, നേ​താ​ക്ക​ളാ​യ പി.​​സി. തോ​​മ​​സ്, ജോ​​യി ഏ​ബ്ര​​ഹാം, തോ​​മ​​സ് ഉ​​ണ്ണി​​യാ​​ട​​ന്‍, കെ.​​എ​​ഫ്. വ​​ര്‍​ഗീ​​സ്, ജോ​​സ​​ഫ് എം. ​​പു​​തു​​ശേ​​രി, ഇ.​​ജെ. ആ​​ഗ​​സ്തി, ജോ​​സി സെ​​ബാ​​സ്റ്റ്യ​​ന്‍, നാ​​ട്ട​​കം സു​​രേ​​ഷ്, ഫി​​ല്‍​സ​​ണ്‍ മാ​​ത്യൂ​​സ്, അ​​സീ​​സ് ബ​​ഡാ​​യി, ജ​​യ്‌​​സ​​ണ്‍ ജോ​​സ​​ഫ്, മാ​​ത്തു​​ക്കു​​ട്ടി പ്ലാ​​ത്താ​​നം, വി.​​ജെ. ​ലാ​​ലി, പി.​​എ​​സ്. ര​​ഘു​​റാം, പി.​​എ​​ച്ച്. നാ​​സ​​ര്‍, പി.​​എ​​ന്‍. നൗ​​ഷാ​​ദ് എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ക്കും.

സ​​മ്മേ​​ള​​ന​​ത്തി​​ല്‍ 101 കി​​ഡ്‌​​നി രോ​​ഗി​​ക​​ള്‍​ക്ക് സൗ​​ജ​​ന്യ ഡ​​യാ​​ലി​​സി​​സ് കി​​റ്റു​​ക​​ള്‍ വി​​ത​​ര​​ണം ചെ​​യ്യും.