കൃ​ഷിഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള നീ​ക്കം ക​ര്‍​ഷ​കവ​ഞ്ച​ന: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ്
Thursday, September 26, 2024 4:26 AM IST
പാ​ലാ: കൃ​ഷി​ഭൂ​മി ഇ​എ​സ്എ ആ​ക്കാ​നു​ള്ള വ​ഞ്ച​നാ​പ​ര​മാ​യ നീ​ക്കം ക​ര്‍​ഷ​കസ​മൂ​ഹം അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ സ​മി​തി.

കേ​ന്ദ്ര മാ​ന​ദ​ണ്ഡപ്ര​കാ​രം ഒ​രു ച​തു​ര​ശ്ര കി​ലോ​മീ​റ്റ​റി​ല്‍ നൂ​റി​ല്‍ കൂ​ടു​ത​ല്‍ ജ​ന​സം​ഖ്യ ഉ​ള്ള​തും ഇ​രു​പ​തു ശ​ത​മാ​ന​ത്തി​ല്‍ താ​ഴെ വ​ന​ഭൂ​മി ഉ​ള്ള​തു​മാ​യ വി​ല്ലേ​ജു​ക​ള്‍ ഇഎ​സ്എ യി​ല്‍ ഉ​ള്‍​പ്പെ​ടു​ക​യി​ല്ല. എ​ന്നാ​ല്‍, ആ​റാം ഇഎ​സ്എ ​ക​ര​ട് വി​ജ്ഞാ​പ​ന​ത്തി​ൽ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള ഇ​ത്ത​രം വി​ല്ലേ​ജു​ക​ളെ ലി​സ്റ്റി​ല്‍നി​ന്ന് ഒ​ഴി​വാ​ക്കു​ക​യും അ​ല്ലാ​ത്ത വി​ല്ലേ​ജു​ക​ളി​ലെ വ​ന​ഭൂ​മി സ​ര്‍​വേനമ്പ​ര്‍ അ​ടി​സ്ഥാ​ന​ത്തി​ല്‍ ക​ണ്ടെ​ത്തി ഇഎ​സ്എ ​വി​ല്ലേ​ജായി പു​ന​ര്‍​നാ​മ​ക​ര​ണം ന​ട​ത്തി അ​വ കേ​ന്ദ്ര​ത്തി​ന് സ​മ​ര്‍​പ്പി​ക്കാ​ന്‍ സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ത​യാ​റാ​ക​ണ​മെ​ന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​ത ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.

വ​ന​ഭൂ​മി​യു​ടെ സ​ര്‍​വേ ന​മ്പ​ര്‍ വി​വ​ര​ങ്ങ​ള്‍ എ​ല്ലാ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ലും ല​ഭ്യ​മാ​യ​തി​നാ​ല്‍ വ​ള​രെ വേ​ഗ​ത്തി​ല്‍ ഈ ​പ്ര​ക്രി​യ പൂ​ര്‍​ത്തി​യാ​ക്കാ​വു​ന്ന​താ​ണ് . ഇ​പ്ര​കാ​ര​മു​ള്ള ഇഎ​സ്എ ​വി​ല്ലേ​ജു​ക​ളു​ടെ ലി​സ്റ്റും ജി​യോ കോ​-ഓർഡി​നേ​റ്റ്‌​സും ബ​യോ​ഡൈ​വേ​ഴ്‌​സി​റ്റി ബോ​ര്‍​ഡി​ന്‍റെ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​തി​ന്മേ​ല്‍ പ​രാ​തി ന​ല്‍​കാ​ന്‍ 60 ദി​വ​സമെങ്കി​ലും സ​മ​യം ന​ല്‍​കു​ക​യും ചെ​യ്യ​ണം.

സം​സ്ഥാ​ന​ത്ത് കൃ​ഷിഭൂ​മി​യു​മാ​യി അ​തി​ര്‍​ത്തി പ​ങ്കി​ടു​ന്ന വ​ന​ഭൂ​മി​യു​ടെ ആ​കെ നീ​ളം പ​തി​നേ​ഴാ​യി​രം കി​ലോ​മീ​റ്റ​ര്‍ ആ​യ​തി​നാ​ല്‍ ഇ​പ്പോ​ള്‍ ന​ല്‍​കി​യി​രി​ക്കു​ന്ന 300 ജി​യോ കോ-ഓർ​ഡി​നേ​റ്റ് തി​ക​ച്ചും അ​പ​ര്യാ​പ്ത​മാ​ണ്. വ​ന​ഭൂ​മി മാ​ത്രം ഉ​ള്‍​പ്പെ​ടു​ന്ന രീ​തി​യി​ല്‍ ആ​വ​ശ്യ​ത്തി​ന് ജി​യോ കോ-ഓർ​ഡി​നേ​റ്റ്‌​സ്കൂ​ടി ഉ​ള്‍​പ്പെ​ടു​ത്തി​യ മാ​പ്പ് വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്ക​ണം.


ക​സ്തൂ​രി​രം​ഗ​ന്‍ മു​ത​ല്‍ ഉ​മ്മ​ന്‍ ക​മ്മി​റ്റി തു​ട​ങ്ങി വി​വി​ധ ഏ​ജ​ന്‍​സി​ക​ളു​ടെ​താ​യി വ​ന്നി​ട്ടു​ള്ള ഇഎ​സ്എ​യു​ടെ വി​സ്തീ​ര്‍​ണം ത​മ്മി​ല്‍ വ​ലി​യ അ​ന്ത​രം നി​ല​നി​ല്‍​ക്കു​ന്ന​തി​നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ കൃ​ത്യ​ത​യും സു​താ​ര്യ​ത​യും വ​രു​ത്ത​ണ​മെ​ന്നും യ​ഥാ​ര്‍​ഥ വ​സ്തു​ത​ക​ള്‍ മ​റ​ച്ചു​വച്ച് കൃ​ഷിഭൂ​മി ഇഎ​സ്എ ​ആ​ക്കി മാ​റ്റു​ന്ന വ​ഞ്ച​നാ​പ​ര​മാ​യ നി​ല​പാ​ട് ഒ​രു സാ​ഹ​ച​ര്യ​ത്തി​ലും അം​ഗീ​ക​രി​ക്കു​ക​യി​ല്ലെന്നും ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് രൂ​പ​ത സ​മി​തി പ്ര​സ്താ​വി​ച്ചു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പാ​ലാ രൂ​പ​താ പ്ര​സി​ഡ​ന്‍റ് ഇ​മ്മാ​നു​വേ​ല്‍ നി​ധീ​രി​യു​ടെ അ​ധ്യക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന യോ​ഗ​ത്തില്‍ രൂ​പ​ത ഡ​യ​റ​ക്ട​ര്‍ റ​വ. ഡോ. ​ജോ​ര്‍​ജ് വ​ര്‍​ഗീ​സ് ഞാ​റ​ക്കു​ന്നേ​ല്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ജോ​സ് വ​ട്ടു​കു​ളം, ജോ​യി ക​ണി​പ​റ​മ്പി​ല്‍, അ​ഡ്വ. ജോ​ണ്‍​സ​ണ്‍ വീ​ട്ടി​യാ​ങ്ക​ല്‍, പ​യ​സ് ക​വ​ളം​മാ​ക്ക​ല്‍,ജോ​ണ്‍​സ​ൻ‍ ചെ​റു​വ​ള്ളി, സി.​എം. ജോ​ര്‍​ജ്, സാ​ബു പൂ​ണ്ടി​ക്കു​ളം, ബെ​ന്നി കി​ണ​റ്റു​ക​ര, ടോ​മി ക​ണ്ണീ​റ്റു​മാ​ലി​ല്‍,ജോ​ബി​ന്‍ പു​തി​യി​ട​ത്തു​ചാ​ലി​ല്‍, രാ​ജേ​ഷ് പാ​റ​യി​ല്‍, എ​ഡ്വി​ന്‍ പാ​മ്പാ​റ, ലി​ബി മ​ണി​മ​ല തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.