ര​ജ​ത​ജൂ​ബി​ലി മെ​മ്മോ​റി​യ​ല്‍ പ്ര​സം​ഗ​മ​ത്സ​രം
Wednesday, September 25, 2024 7:36 AM IST
കു​​റു​​മ്പ​​നാ​​ടം: സെ​​ന്‍റ് പീ​​റ്റേ​​ഴ്‌​​സ് ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി സ്‌​​കൂ​​ളി​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി കു​​ട്ടി​​ക​​ള്‍​ക്കാ​​യി ര​​ണ്ടാ​​മ​​ത് അ​​ഖി​​ല കേ​​ര​​ള ഇ​ന്‍റ​ര്‍​സ്‌​​കൂ​​ള്‍ പ്ര​​സം​​ഗ​​മ​​ത്സ​​രം സം​​ഘ​​ടി​​പ്പി​​ക്കു​​ന്നു. ഇ​​രു​​പ​​ത്തി​​യൊ​​ന്നാം നൂ​​റ്റാ​​ണ്ടി​​ലെ തൊ​​ഴി​​ല്‍ ജീ​​വി​​തം യാ​​ഥാ​​ര്‍​ഥ്യ​​വും വെ​​ല്ലു​​വി​​ളി​​ക​​ളും എ​​ന്ന വി​​ഷ​​യ​​ത്തെ അ​​ടി​​സ്ഥാ​​ന​​മാ​​ക്കി ഒ​​ക്‌​ടോ​ബ​​ര്‍ എ​​ട്ടി​​ന് ന​​ട​​ത്തു​​ന്ന പ്ര​​സം​​ഗ​​മ​​ത്സ​​ര​​ത്തി​​ല്‍ ഹ​​യ​​ര്‍ സെ​​ക്ക​​ന്‍​ഡ​​റി ക്ലാ​​സു​​ക​​ളി​​ല്‍ പ​​ഠി​​ക്കു​​ന്ന ര​​ണ്ടു കു​​ട്ടി​​ക​​ള്‍​ക്ക് ഒ​​രു സ്‌​​കൂ​​ളി​​ല്‍ നി​​ന്ന് പ​​ങ്കെ​​ടു​​ക്കാം.

ഒ​​ന്നാം സ്ഥാ​​നം ല​​ഭി​​ക്കു​​ന്ന കു​​ട്ടി​​ക്ക് മാ​​ര്‍ ജോ​​സ​​ഫ് പ​​വ്വ​​ത്തി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 5,000 രൂ​​പ കാ​​ഷ് അ​​വാ​​ര്‍​ഡും തു​​ട​​ര്‍​ന്നു​​വ​​രു​​ന്ന നാ​​ലു സ്ഥാ​​ന​​ങ്ങ​​ള്‍​ക്ക് യ​​ഥാ​​ക്ര​​മം ഫാ. ​​ജോ​​ര്‍​ജ് മു​​ക്കാ​​ട്ടു​​കു​​ന്നേ​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 4,000 രൂ​​പ​​യും കെ. ​​ജോ​​ര്‍​ജ് കി​​ഴ​​ക്കേ​​ക്കൂ​​റ്റ് മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 3,000 രൂ​​പ​​യും ജോ​​സ​​ഫ് ഫി​​ലി​​പ്പ് മേ​​ട​​യി​​ല്‍ മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും 2,000 രൂ​​പ​​യും സാ​​ബു ടി.​കെ. മെ​​മ്മോ​​റി​​യ​​ല്‍ ട്രോ​​ഫി​​യും ആ​​യി​​രം രൂ​​പ​​യും ന​​ല്‍​കു​​ന്നു.


മ​​ത്സ​​രി​​ക്കാ​​നാ​​ഗ്ര​​ഹി​​ക്കു​​ന്ന വി​​ദ്യാ​​ര്‍​ഥി​​ക​​ള്‍ ഒ​​ക്‌​ടോ​​ബ​​ര്‍ നാ​​ലി​​ന് മു​​ന്‍​പാ​​യി 9495638571 ല്‍ ​​ബ​​ന്ധ​​പ്പെ​​ടു​​ക.