വാഴൂർ റോഡിൽ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ക്ക് ഗു​രു​ത​ര​ പ​രി​ക്ക്
Thursday, September 26, 2024 7:24 AM IST
ച​ങ്ങ​നാ​ശേ​രി: ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ല്‍ ക​ണ്ണ​വ​ട്ട​യ്ക്കും വെ​രൂ​ര്‍ ഇ​ന്‍ഡ​സ്ട്രി​യൽ‍ എ​സ്റ്റേ​റ്റി​നു​മി​ട​യി​ലു​ള്ള ക​യ​റ്റ​ത്തി​ല്‍ അ​പ​ക​ടം തു​ട​ര്‍സം​ഭ​വം. ഇ​ന്ന​ലെ പു​ല​ര്‍ച്ചെ കാ​റു​ക​ള്‍ കൂ​ട്ടി​യി​ടി​ച്ച് ഒ​രാ​ള്‍ക്കു ഗു​രു​ത​ര​പ​രി​ക്കേ​റ്റു. കോ​ട്ട​യം റ​ബ​ര്‍ ബോ​ര്‍ഡ് ഭാ​ഗ​ത്ത് ഇ​രു​പ​ത്ത​ഞ്ചി​ല്‍ ലെ​നി​ന്‍ കു​രു​വി​ള തോ​മ​സ് (42)നാ​ണ് പ​രി​ക്കേ​റ്റ​ത്.

ഇ​യാ​ളെ ചെ​ത്തി​പ്പു​ഴ സെ​ന്‍റ് തോ​മ​സ് ആ​ശു​പ​ത്രി​യി​ലെ അ​ത്യാ​ഹി​ത​വി​ഭാ​ഗ​ത്തി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ച​ങ്ങ​നാ​ശേ​രി ഭാ​ഗ​ത്തു​നി​ന്നും തെ​ങ്ങ​ണ ഭാ​ഗ​ത്തു​നി​ന്നും വ​ന്ന കാ​റു​ക​ളാ​ണ് അ​പ​ക​ട​ത്തി​ല്‍പ്പെ​ട്ട​ത്. ഇ​ന്ന​ലെ രാ​വി​ലെ ആ​റി​നാ​ണ് സം​ഭ​വം.

ഈ ​ഭാ​ഗ​ത്ത് ക​ഴി​ഞ്ഞ ഏ​താ​നും വ​ര്‍ഷ​ത്തി​നി​ട​യി​ല്‍ അ​പ​ക​ട​ത്തി​ല്‍ അ​ര​ഡ​സ​നോ​ളം​പേ​ര്‍ മ​രി​ക്കു​ക​യും നി​ര​വ​ധി​പ്പേ​ര്‍ക്ക് പ​രി​ക്കേ​ല്‍ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്. അ​മി​ത​വേ​ഗ​ത്തി​ലും അ​ശ്ര​ദ്ധ​യോ​ടെ​യും എ​ത്തു​ന്ന വാ​ഹ​ന​ങ്ങ​ളാ​ണ് പ​ല​പ്പോ​ഴും ഇ​വി​ടെ അ​പ​ക​ട​ത്തി​ല്‍പ്പെ​ടു​ന്ന​ത്.


ച​ങ്ങ​നാ​ശേ​രി-​വാ​ഴൂ​ര്‍ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ ക​യ്യേ​റ്റ​ങ്ങ​ളും അ​ന​ധി​കൃ​ത വ്യാ​പാ​ര​ങ്ങ​ളും ഒ​ഴി​പ്പി​ക്കു​ന്ന​തി​ല്‍ അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ തു​ട​രു​ന്ന​താ​യും ഇ​ത് വാ​ഹ​ന​ങ്ങ​ള്‍ക്കും കാ​ല്‍ന​ട​യാ​ത്ര​ക്കാ​ര്‍ക്കും സു​ര​ക്ഷാ​ഭീ​ഷ​ണി സൃ​ഷ്ടി​ക്കു​ന്ന​താ​യും പ​രാ​തി വ്യാ​പ​ക​മാ​ണ്.

പ​ഴ​യ വീ​ടു​ക​ള്‍ പൊ​ളി​ച്ച ഉ​രു​പ്പ​ടി​ക​ളും ത​ട്ടു​ക​ട​ക​ളും വ​ഴി​വാ​ണി​ഭ​ങ്ങ​ളു​മാ​ണ് ഈ ​റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ല്‍ പെ​രു​കു​ന്ന​ത്. വി​ഷ​യ​ത്തി​ല്‍ പൊ​തു​മ​രാ​മ​ത്ത്, പോ​ലീ​സ്, പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ സ​ത്വ​ര ഇ​ട​പെ​ട​ലു​ക​ള്‍ ന​ട​ത്ത​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​കു​ക​യാ​ണ്.