ബ​ന്ദി​പ്പൂ, പ​ച്ച​ക്ക​റി കൃ​ഷി​ക​ളു​ടെ വി​ള​വെ​ടു​പ്പ് ന​ട​ത്തി
Thursday, September 26, 2024 7:05 AM IST
മ​റ​വ​ൻ​തു​രു​ത്ത്:​വൈ​ക്കം ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്,മ​റ​വ​ൻ​തു​രു​ത്ത് കൃ​ഷി​ഭ​വ​ൻ​എ​ന്നി​വ​യു​ടെ സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ മ​റ​വ​ൻ​തു​രു​ത്ത് യു​പി സ്കൂ​ളി​ൽ നി​റ​വ് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ബ​ന്ദി, വാ​ടാ​മ​ല്ലി എ​ന്നീ പൂ​കൃ​ഷി​യു​ടേ​യും ത​ക്കാ​ളി, വെ​ണ്ട,പ​ച്ച മു​ള​ക്, വ​ഴു​ത​ന, കോ​വ​ൽ, പ​യ​ർ, ചീ​ര എ​ന്നീ പ​ച്ച​ക്ക​റി​ക​ളു​ടെ​യും വി​ള​വെ​ടു​പ്പ് ന​ട​ത്തി.

ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡന്‍റ് അ​ഡ്വ.​കെ. കെ.​ര​ഞ്ജി​ത് പൂ ​കൃ​ഷി​യു​ടേ​യും മ​റ​വ​ൻ​തു​രു​ത്ത് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​പ്രീ​ത പ​ച്ച​ക്ക​റി വി​ള​വെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ന​ട​ത്തി.


പി ​ടി എ ​പ്ര​സി​ഡ​ന്‍റ് അ​ഡ്വ.​പി.​ആ​ർ. പ്ര​മോ​ദ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ ഹെ​ഡ്മാ​സ്റ്റ​ർ സി.​പി. പ്ര​മോ​ദ്, കൃ​ഷി ഓ​ഫീ​സ​ർ ആ​ശ, എ​സ് എം ​സി ചെ​യ​ർ​മാ​ൻ ആ​ർ. ഗി​രി​മോ​ൻ,വാ​ർ​ഡ് മെ​മ്പ​ർ സി. ​സു​രേ​ഷ്‌​കു​മാ​ർ,

എ​സ് എം ​സി വൈ​സ് ചെ​യ​ർ​മാ​ൻ വേ​ണു​ഗോ​പാ​ൽ, സ്കൂ​ളി​ലെ പ​ച്ച​ക്ക​റി പൂ​കൃ​ഷി​ക​ളു​ടെ മേ​ൽ​നോ​ട്ടം വ​ഹി​ക്കു​ന്ന സി​ന്ധു,ഐ​ശ്വ​ര്യ, എം ​പി ടി ​എ പ്ര​സി​ഡ​ന്‍റ് ആ​ശ​അ​ഭി​ലാ​ഷ് തു​ട​ങ്ങി​യ​വ​ർ സം​ബ​ന്ധി​ച്ചു.