റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ്: ജ​ല​സേ​ച​ന വ​കു​പ്പ് ഉ​ദ്യോഗ​സ്ഥ​ർ സ്ഥ​ലം സന്ദർശിച്ചു
Thursday, September 26, 2024 4:26 AM IST
ഈ​രാ​റ്റു​പേ​ട്ട: സെ​ബാ​സ്റ്റ്യ​ൻ കു​ള​ത്തു​ങ്ക​ൽ എംഎ​ൽഎയു​ടെ​നി​ർ​ദേശ പ്ര​കാ​രം ഈ​രാ​റ്റു​പേ​ട്ട വ​ട​ക്കേ​ക്ക​ര​യി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജി​നു​ള്ള സാ​ധ്യ​താ പ​ഠ​ന​ത്തി​ന് മു​ന്നോ​ടി​യാ​യി കോ​ട്ട​യം മൈ​ന​ർ ഇ​റി​ഗേ​ഷ​ൻ എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജ​ിനി​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ റെ​ഗു​ലേ​റ്റ​ർ കം ​ബ്രി​ഡ്ജ് സൈ​റ്റ് ഉദ്യോഗ സ്ഥർ സ​ന്ദ​ർ​ശിച്ചു.

ഈ​രാ​റ്റു​പേ​ട്ട​യി​ലെ കു​ടി​വെ​ള്ള പ്ര​ശ്ന​ത്തി​നും പു​ഴ​യി​ൽ ചെ​ളി​യും മാ​ലി​ന്യ​ങ്ങ​ളും അ​ടി​ഞ്ഞുകൂ​ടു​ന്ന​ത് ഒ​ഴി​വാ​ക്കി അ​ടി​ക്ക​ടി​യു​ണ്ടാ​വു​ന്ന പ്ര​ള​യ​ദു​രി​ത​ങ്ങ​ൾ​ക്ക് ഒ​രു പ​രി​ധി വ​രെ പ​രി​ഹാ​രം കാ​ണാ​ൻ ആ​ർ​സി​ബി ക്ക് ​ക​ഴി​യും എ​ന്നു ക​രു​തു​ന്നു, ടൗ​ൺ മാ​സ്റ്റ​ർ പ്ലാ​നി​ന്‍റെ ഭാ​ഗ​മാ​യി വാ​ഹ​ന ഗ​താ​ഗ​തം സാ​ധ്യ​മാ​യ പാ​ലംകൂ​ടി പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ന്ന​തി​നാ​ൽ ടൗ​ണി​ലെ ഗ​താ​ഗ​തക്കു​രു​ക്ക് കു​റയ്​ക്കു​ന്ന​തി​നും സ​ഹാ​യ​ക​ര​മാ​കും.


പ​ദ്ധ​തി പൂ​ർ​ത്തി​യാ​കു​മ്പോ​ൾ ര​ണ്ട് പു​ഴ​ക​ളി​ലു​മാ​യി രൂ​പ​പ്പെ​ടു​ന്ന ജ​ലാ​ശയ​ത്തി​ൽ പ്രാ​ദേ​ശി​ക ജ​ല ടൂ​റി​സം പ്രോ​ജ​ക്റ്റ്‌ ന​ട​പ്പാ​ക്കാ​നും സാ​ധി​ക്കും. 2024 ലെ ​സം​സ്ഥാ​ന ബ​ജ​റ്റി​ൽ ആ​ർ​സി​ബി​ടോ​ക്ക​ൺ പ്രൊ​വി​ഷ​നി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ​രാ​റ്റു​പേ​ട്ട ടൗ​ൺ -ത​ട​വ​നാ​ൽ ചെ​ക്ക് ഡാ​മും ഈ​റ്റി​ല​ക്ക​യം ചെ​ക്ക് ഡാ​മും ഉ​ദ്യോ​ഗ​സ്ഥ സം​ഘം സ​ന്ദ​ർ​ശി​ച്ചു.