വേ​ലി​ക്ക​ല്ലു​ക​ൾ ദേ​ഹ​ത്തേ​ക്ക് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു
Thursday, September 26, 2024 11:01 PM IST
ക​ൽ​പ്പ​റ്റ: കോ​ണ്‍​ക്രീ​റ്റ് വേ​ലി​ക്ക​ല്ലു​ക​ൾ വാ​ഹ​ന​ത്തി​ൽ ക​യ​റ്റു​ന്ന​തി​നി​ടെ ദേ​ഹ​ത്തേ​ക്ക് വീ​ണ് ഒ​രാ​ൾ മ​രി​ച്ചു. മ​ട​ക്കി​മ​ല പ​രേ​ത​നാ​യ സു​ബ്ബ​ണ്ണ ജെ​യി​നി​ന്‍റെ മ​ക​ൻ ത​നോ​ജ് കു​മാ​ർ (46) ആ​ണ് മ​രി​ച്ച​ത്. മ​ട​ക്കി​മ​ല​യി​ൽ ഇ​ന്ന​ലെ രാ​വി​ലെ ഏ​ഴ​ര​യോ​ടെ​യാ​യി​രു​ന്നു അ​പ​ക​ടം.

വേ​ലി​ക്ക​ല്ലു​ക​ൾ വാ​ഹ​ന​ത്തി​ലേ​ക്ക് ക​യ​റ്റു​ന്ന​തി​നി​ടെ ചാ​രി വ​ച്ചി​രു​ന്ന കോ​ണ്‍​ക്രീ​റ്റു കാ​ലു​ക​ൾ ദേ​ഹ​ത്തേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് വാ​ഹ​ന​ത്തി​നും വേ​ലി കാ​ലു​ക​ൾ​ക്കും ഇ​ട​യി​ൽ​പ്പെ​ട്ട് ഗു​രു​ത​ര പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹ​ത്തെ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.


ത​നോ​ജി​ന്‍റെ കൂ​ട​യു​ണ്ടാ​യി​രു​ന്ന അ​ബ്ബാ​സ് എ​ന്ന​യാ​ൾ​ക്കും പ​രി​ക്കു​ണ്ട്. ഇ​ദ്ദേ​ഹം നി​ല​വി​ൽ ചി​കി​ത്സ​യി​ലാ​ണ്.