കാത്തി​രി​പ്പി​ന് വി​രാ​മം; പാ​വ​യ്ക്ക​ൽ ഗ​വ.​ സ്‌​കൂ​ളി​ന് കെ​ട്ടി​ട​മാ​യി
Thursday, September 26, 2024 4:26 AM IST
കു​റ​വി​ല​ങ്ങാ​ട്: സ്വ​ന്ത​മാ​യി കെ​ട്ടി​ട​മി​ല്ലാ​തെ വ​ന്ന​തോ​ടെ അ​യ​ൽ​വീ​ടു​ക​ളെ ആ​ശ്ര​യി​ക്കേ​ണ്ടിവ​ന്ന പാ​വ​യ്ക്ക​ൽ ഗ​വ.​എ​ൽ​പി സ്‌​കൂ​ളി​ന് ഇ​നി സ്വ​ന്തം കെ​ട്ടി​ടം. ഒ​രു​നാ​ടി​നാ​കെ അ​ക്ഷ​ര​വെ​ളി​ച്ചം സ​മ്മാ​നി​ച്ച സ്‌​കൂ​ളി​ന്‍റെ പുതിയ കെട്ടിടത്തിന്‍റെ ഉ​ദ്ഘാ​ട​നം ആ​വേ​ശ​മാ​ക്കി മാ​റ്റാ​നു​ള്ള ത​യാ​റെ​ടു​പ്പി​ലാ​ണ് നാ​ട്. മോ​ൻ​സ് ജോ​സ​ഫ് എം​എ​ൽ​എ​യു​ടെ ആ​സ്തി​വി​ക​സ​ന​ഫ​ണ്ടി​ൽനി​ന്ന് അ​നു​വ​ദി​ച്ച 60 ല​ക്ഷം രൂ​പ വി​നി​യോ​ഗി​ച്ചാ​ണ് കെ​ട്ടി​ട​ നി​ർമാ​ണം പൂ​ർ​ത്തീ​ക​രി​ച്ച​ത്.

നാ​ളെ ര​ണ്ടി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ൽ മ​ര​ങ്ങാ​ട്ടു​പി​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബെ​ൽ​ജി ഇ​മ്മാ​നു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മോ​ൻ​സ് ജോ​സ​ഫ് സ്‌​കൂ​ൾ കെ​ട്ടി​ട സ​മു​ച്ച​യം നാ​ടി​ന് സ​മ​ർ​പ്പി​ക്കും. സ​മ്മേ​ള​നം കെ. ​ഫ്രാ​ൻ​സി​സ് ജോ​ർ​ജ് എം​പി ഉദ്ഘാടനം ചെയ്യും.


സെ​ന്‍റ് ആ​ൻ​സ് സ്ഥാ​പ​ന​ങ്ങ​ളു​ടെ മാ​നേ​ജ​ർ ഫാ. ​സ്റ്റാ​ൻ​ലി അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണ​വും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​സി. കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ന​ട​ത്തും. ഇ.​ജെ ആ​ഗ​സ്തി ഉ​പ​ഹാ​ര​സ​മ​ർ​പ്പ​ണം ന​ട​ത്തും. ഹെ​ഡ്മി​സ്ട്ര​സ് കെ. ​റീ​ന പോ​ൾ, പ​ഞ്ചാ​യ​ത്തം​ഗം സാ​ബു തെ​ങ്ങും​പ​ള്ളി, പി​ടി​എ പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഉ​ണ്ണി​കൃ​ഷ്ണ​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ഉ​ദ്ഘാ​ട​ന​ത്തി​നു​ള്ള ക്ര​മീ​ക​ര​ണ​ങ്ങ​ൾ പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ള്ള​ത്.