സ്ത്രീവിദ്യാഭ്യാസത്തിൽ ബി​കെ കോ​ള​ജിന്‍റെ പ​ങ്ക് നി​സ്തു​ലം: ശ​ശി ത​രൂ​ര്‍
Wednesday, September 25, 2024 7:34 AM IST
അ​​തി​​ര​​മ്പു​​ഴ: സ്ത്രീ​​ക​​ള്‍​ക്കു വി​​ദ്യാ​​ഭ്യാ​​സം ന​​ല്‍​കു​​ക​​യും അ​​വ​​രെ ആ​​ദ​​രി​​ക്കു​​ക​​യും ചെ​​യ്യു​​ന്ന സ​​മൂ​​ഹ​​ത്തി​​നു മാ​​ത്ര​​മേ പു​​രോ​​ഗ​​തി​​യും ആ​​ധു​​നി​​കീ​​ക​​ര​​ണ​​വും സാ​​ധ്യ​​മാ​​കു​​യെ​​ന്ന് ഡോ. ​​ശ​​ശി ത​​രൂ​​ര്‍ എം​​പി. അ​​മ​​ല​​ഗി​​രി ബി​​ഷ​​പ് കു​​ര്യാ​​ള​​ശേ​​രി കോ​​ള​​ജി​​ന്‍റെ ഒ​​രു വ​​ര്‍​ഷം നീ​​ണ്ടു​നി​​ല്‍​ക്കു​​ന്ന വ​​ജ്ര​​ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ങ്ങ​​ളു​​ടെ ഉ​​ദ്ഘാ​​ട​​നം നി​​ര്‍​വ​​ഹി​​ക്കു​​ക​​യാ​​യി​​രു​​ന്നു അ​​ദ്ദേ​​ഹം. ഈ ​​മേ​​ഖ​​ല​​യി​​ല്‍ ബി​​കെ കോ​​ള​​ജി​ന്‍റെ പ​​ങ്ക് നി​​സ്തു​​ല​​മാ​​ണെ​​ന്നും ശ​​ശി ത​​രൂ​​ര്‍ പ​​റ​​ഞ്ഞു.

വ​​ജ്ര​​ജൂ​​ബി​​ലി വ​​ര്‍​ഷ​​ത്തി​​ലെ ക​​ര്‍​മ​​പ​​ദ്ധ​​തി​​ക​​ള്‍ ഡ​​യ​​മ​​ണ്ട് ഡ്രീം​​സി​ന്‍റെ പ്ര​​കാ​​ശ​​നം ഫ്രാ​​ന്‍​സി​​സ് ജോ​​ര്‍​ജ് എം​​പി നി​​ര്‍​വ​​ഹി​​ച്ചു. കോ​​ള​​ജ് മാ​​നേ​​ജ​​ര്‍ പ്രൊ​​വി​​ന്‍​ഷ്യാ​​ള്‍ മ​​ദ​​ര്‍ ലി​​ല്ലി റോ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ച്ചു.

എം​​ജി യൂ​​ണി​​വേ​​ഴ്‌​​സി​​റ്റി വൈ​​സ് ചാ​​ന്‍​സ​​ല​​ര്‍ ഡോ. ​​സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ര്‍, പ്രി​​ന്‍​സി​​പ്പ​​ല്‍ ഡോ. ​​മി​​നി തോ​​മ​​സ്, ഡോ. ​​മി​​നി ആ​​ലീ​​സ്, ഡോ. ​​രേ​​ഖ മാ​​ത്യൂ​​സ്, ജ​​ന​​റ​​ല്‍ ക​​ണ്‍​വീ​​ന​​ര്‍ ഡോ. ​​സ്റ്റാ​​ര്‍​ലെ​​റ്റ് മാ​​ത്യു എ​​ന്നി​​വ​​ര്‍ പ്ര​​സം​​ഗി​​ച്ചു. 60-ാം ജൂ​​ബി​​ലി ആ​​ഘോ​​ഷ​​ത്തി​ന്‍റെ ഭാ​​ഗ​​മാ​​യി കോ​​ള​​ജി​​ന്‍റെ വ​​ള​​ര്‍​ച്ച​​യി​​ല്‍ ഒ​​പ്പം ന​​ട​​ന്ന 60 ഗു​​രു​​ഭൂ​​ത​​രെ സ​​മ്മേ​​ള​​ന​​ത്തി​​ല്‍ ആ​​ദ​​രി​​ച്ചു. അ​​മ​​ല​​ഗി​​രി​​യി​​ലെ വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളാ​​യി​​രു​​ന്ന 60 സ​​ന്യ​​സ്ത​​സ​​മ​​ര്‍​പ്പി​​ത​​രു​​ടെ സാ​​ന്നി​​ധ്യം ഉ​​ദ്ഘാ​​ട​​ന​​ച്ച​​ട​​ങ്ങി​​നെ ധ​​ന്യ​​മാ​​ക്കി.


അ​​ധ്യാ​​പ​​ക​​രും അ​​ന​​ധ്യാ​​പ​​ക​​രും പൂ​​ര്‍​വ​​വി​​ദ്യാ​​ര്‍​ഥി​​നി​​ക​​ളും ര​​ക്ഷാ​​ക​​ര്‍​തൃ​​പ്ര​​തി​​നി​​ധി​​ക​​ളും സാ​​മൂ​​ഹി​​ക സാം​​സ്‌​​കാ​​രി​​ക രാ​ഷ്‌​ട്രീ​​യ രം​​ഗ​​ത്തെ പ്ര​​ഗ​​ല്ഭ​​രും പൊ​​തു​​ജ​​ന​​ങ്ങ​​ളും സ​​മ്മേ​​ള​​ന​​ത്തി​​ല്‍ പ​​ങ്കെ​​ടു​​ത്തു. എ​​സ്എ​​ബി​​എ​​സ് ച​​ങ്ങ​​നാ​​ശേ​​രി സെ​ന്‍റ് തോ​​മ​​സ് പ്രൊ​​വി​​ന്‍​സി​​ലെ സ​​ന്യാ​​സി​​നി​​ക​​ള്‍ പെ​​ണ്‍​കു​​ട്ടി​​ക​​ള്‍​ക്കു മി​​ക​​ച്ച വി​​ദ്യാ​​ഭ്യാ​​സം ന​​ല്‍​കു​​ക​​യെ​​ന്ന ല​​ക്ഷ്യ​​ത്തോ​​ടെ 1965ല്‍ ​​സ്ഥാ​​പി​​ച്ച​​താ​​ണ് അ​​മ​​ല​​ഗി​​രി ബി​​ഷ​​പ് കു​​ര്യാ​​ള​​ശേ​​രി കോ​​ള​​ജ്.