കു​​ടും​​ബ​​ശ്രീ​​യു​​ടെ ഫ്‌​​ളോ​​ട്ടിം​​ഗ് ബോ​​ട്ട് റസ്‌​​റ്റ​​റ​​ന്‍റ് മു​​ങ്ങി
Wednesday, September 25, 2024 3:57 AM IST
കോ​​ട്ട​​യം: കോ​​ടി​​മ​​ത​​യി​​ല്‍ കു​​ടും​​ബ​​ശ്രീ​​യു​​ടെ നേ​​തൃ​​ത്വ​​ത്തി​​ല്‍ ആ​​രം​​ഭി​​ച്ച ഫ്‌​​ളോ​​ട്ടിം​​ഗ് ബോ​​ട്ട് റ​​സ്‌​​റ്റ​​റ​​ന്‍റ് വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി. തി​​ങ്ക​​ളാ​​ഴ്ച രാ​​ത്രി​​യു​​ണ്ടാ​​യ കാ​​റ്റി​​ലാ​​ണ് ബോ​​ട്ട് മു​​ങ്ങി​​യ​​തെ​​ന്നു ക​​രു​​തു​​ന്നു. ബോ​​ട്ടി​​ന്‍റെ ഒ​​രു​​വ​​ശം പൂ​​ര്‍​ണ​​മാ​​യും വെ​​ള്ള​​ത്തി​​ല്‍ മു​​ങ്ങി. ക്രെ​​യി​​ന്‍ ഉ​​പ​​യോ​​ഗി​​ച്ച് ഇ​​ന്ന​​ലെ പ​​ക​​ല്‍ മു​​ഴു​​വ​​ന്‍ ബോ​​ട്ട് ഉ​​യ​​ര്‍​ത്താ​​ന്‍ ശ്ര​​മം ന​​ട​​ത്തി​​യെ​​ങ്കി​​ലും ഫ​​ല​​മു​​ണ്ടാ​​യി​​ല്ല.

ഉ​​യ​​ര്‍​ത്തു​​ന്ന​​തി​​നാ​​യി കൊ​​ണ്ടു​​വ​​ന്ന വ​​ലി​​യ വ​​ടം പൊ​​ട്ടു​​ക​​യാ​​യി​​രു​​ന്നു. തു​​ട​​ര്‍​ന്ന് ബോ​​ട്ട് ഉ​​യ​​ര്‍​ത്താ​​നു​​ള്ള ശ്ര​​മം ഇ​​ന്ന​​ത്തേ​​ക്ക് മാ​​റ്റി. റ​​സ്‌​​റ്റ​​റ​​ന്‍റി​​ലെ ക​​സേ​​ര​​യും മേ​​ശ​​യും പാ​​ത്ര​​ങ്ങ​​ളും ബോ​​ട്ടി​​ല്‍​നി​​ന്നു മാ​​റ്റി. ഒ​​രു ഭാ​​ഗം മാ​​ത്രം മു​​ങ്ങി​​യ​​തി​​നാ​​ല്‍ സാ​​ധ​​ന സാ​​മ​​ഗ്രി​​ക​​ള്‍ ഒ​​ഴു​​കി​​പ്പോ​​യി​​ല്ല. ഇ​​തി​​നാ​​ല്‍ കാ​​ര്യ​​മാ​​യ നാ​​ശ​​ന​​ഷ്ട​​വു​​മു​​ണ്ടാ​​യി​​ല്ല.


മൂ​​ന്നു മാ​​സം മു​​മ്പാ​​ണ് കോ​​ട്ട​​യം ന​​ഗ​​ര​​സ​​ഭ 29-ാം വാ​​ര്‍​ഡ് കു​​ടും​​ബ​​ശ്രീ യൂ​​ണി​​റ്റി​​ന്‍റെ ആ​​ഭി​​മു​​ഖ്യ​​ത്തി​​ല്‍ ഫ്‌​​ളോ​​ട്ടിം​​ഗ് ബോ​​ട്ട് റസ്‌​​റ്റ​​റ​​ന്‍റ് പ്ര​​വ​​ര്‍​ത്ത​​നം തു​​ട​​ങ്ങി​​യ​​ത്. പ്ര​​ഭാ​​ത​​ഭ​​ക്ഷ​​ണ​​വും ഉ​​ച്ച​​യൂ​​ണും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലെ കാ​​പ്പി​​യും ഉ​​ള്‍​പ്പെ​​ടെ ന​​ല്ല രീ​​തി​​യി​​ലാ​​ണ് റ​​സ്റ്റ​​റ​​ന്‍റ് പ്ര​​വ​​ര്‍​ത്തി​​ച്ചു​​വ​​ന്നി​​രു​​ന്ന​​ത്. ഇ​​ന്ന് ബോ​​ട്ട് ഉ​​യ​​ര്‍​ത്തി ശു​​ചീ​​ക​​രി​​ച്ച് അ​​ടു​​ത്ത ദി​​വ​​സം​​ത​​ന്നെ റ​​സ്റ്റ​​റ​​ന്‍റ്്‍ തു​​ട​​ങ്ങാ​​നു​​ള്ള ത​​യാ​​റെ​​ടു​​പ്പി​​ലാ​​ണ് കു​​ടും​​ബ​​ശ്രീ അ​​ധി​​കൃ​​ത​​ര്‍.